(moviemax.in) പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി നൂറിലധികം സിനിമയിൽ അഭിനയിച്ചു.
നടൻ എവിഎം രാജന്റെ ഭാര്യയായിരുന്ന പുഷ്പലത 1958 ൽ 'സെങ്കോട്ടൈ സിങ്കം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. എം.ജി.ആറിന്റെയും ശിവാജി ഗണേഷന്റെയും കൂടെ വേഷമിട്ട പുഷ്പലത
രജനീകാന്തിന്റെ 'നാൻ അടിമൈ ഇല്ലൈ', കമൽഹാസന്റെ 'കല്യാണരാമൻ', 'സകലകല വല്ലവൻ' തുടങ്ങിയ ചിത്രങ്ങളിൽ അവർ ശ്രദ്ധേയമായ വേഷങ്ങളും ചെയ്തു. 1964-ൽ, ലക്സ് സോപ്പ് പരസ്യങ്ങൾക്ക് മോഡലായി.
#Popular #South #Indian #actress #Pushpalatha #passed #away.