Jan 9, 2026 10:56 AM

(https://moviemax.in/) തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിന്റെ അവസാന സിനിമയായ ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്.

U/A സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് നൽകിയ കത്ത് ഹൈക്കോടതി റദ്ദാക്കി. എത്രയും വേഗം യു എ സർട്ടിഫിക്കറ്റ് അനുവദിക്കാനും ഉത്തരവ്.

അതേസമയം, ചിത്രത്തിന്റെ റിലീസ് മാറ്റിയത് ആരാധകരെ നിരാശരാക്കി. ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് പണം തിരികെ നൽകി. എന്നാൽ, വിജയ് ആരാധകർക്കു ഫാൻസ് അസോസിയേഷൻ നടത്തുന്ന പ്രദർശനത്തിന് 1500 രൂപ വരെ മുടക്കി ടിക്കറ്റ് എടുത്തവരാണു വെട്ടിലായത്.

സിനിമ എന്നു റിലീസായാലും ആദ്യ ഷോ കാണാൻ സൗകര്യമൊരുക്കാമെന്നാണ് ഫാൻസ് അസോസിയേഷൻ ഇവരെ അറിയിച്ചിരിക്കുന്നത്.


Madras High Court orders censor certificate for 'Jananayakan' vijay movie

Next TV

Top Stories