(https://moviemax.in/) വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ 'അവിഹിതം' എന്ന ചിത്രത്തിന് ശേഷം ഇ ഫോർ എക്സിപിരിമെന്റ്സ് നിഖില വിമലിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ‘പെണ്ണ് കേസ്' ജനുവരി 10ന് റിലീസിന് ഒരുങ്ങുന്നു. നിഖില വിമൽ അവതരിപ്പിക്കുന്ന വിവാഹ തട്ടിപ്പ് കഥാപാത്രം ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.
മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയ‌്‌ലറും കണ്ടാൽ പ്രേക്ഷകരിൽ ഒറ്റ സംശയം മാത്രം ഇവൾ കല്യാണ തട്ടിപ്പ് വീരയാണോ, അതോ കുരുക്കിലായ ഒരു പെണ്ണോ? ചിരിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന അവതരണമാണ് ഈ 'പെണ്ണ് കേസി'നെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. സ്ത്രീകേന്ദ്രിതമായ പ്രമേയവുമായി നിഖില വിമൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പെണ്ണ് കേസ്’, ചിരിയും ചിന്തയും ഒരുപോലെ സമ്മാനിക്കുന്ന വ്യത്യസ്തമായ കഥയാകുമെന്നുറപ്പാണ്.
നവാഗതനായ ഫെബിൻ സിദ്ധാർഥ് ആണ് 'പെണ്ണ് കേസ്' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്. ചിത്രത്തിൽ നിഖിലയ്‌ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, ലാലാ മലപ്പുറം, ശ്രീരേഖ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ.മേത്ത, ഉമേഷ് കെ. ആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി.സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന 'പെണ്ണ് കേസി'ന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷിനോസ് ആണ്.
ജ്യോതിഷ്.എം, സുനു.എ.വി, ഗണേഷ് മലയത്ത് എന്നിവർ സംഭാഷണം എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയും ചേർന്നാണ് നിർവഹിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോദ് രാഘവൻ, സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.'പെണ്ണ് കേസ്' ജനുവരി 10ന് ലോകമൊട്ടാകെ തീയേറ്ററുകളിലെത്തുന്നതിനോടൊപ്പം ജനുവരി ഒൻപതിന് തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ പെയ്ഡ് പ്രീമിയറും ഉണ്ടായിരിക്കുന്നതാണ്.
Nikhila Vimal, 'Penna Kes', Malayalam movie release



































