ഓസ്‌കാർ യോഗ്യതാ പട്ടിക പുറത്ത്; ഇന്ത്യയിൽ നിന്ന് 'കാന്താരയും' 'തൻവി ദി ഗ്രേറ്റും

ഓസ്‌കാർ യോഗ്യതാ പട്ടിക പുറത്ത്; ഇന്ത്യയിൽ നിന്ന് 'കാന്താരയും' 'തൻവി ദി ഗ്രേറ്റും
Jan 9, 2026 01:06 PM | By Kezia Baby

(https://moviemax.in/)മികച്ച ചിത്രത്തിനുള്ള ഓസ്‌കാറിനായുള്ള മത്സരത്തിന് അര്‍ഹത നേടി ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍. ഋഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റര്‍ 1', അനുപം ഖേര്‍ സംവിധാനം ചെയ്ത 'തന്‍വി ദി ഗ്രേറ്റ്' എന്നീ സിനിമകളാണ് അക്കാദമി പുറത്തുവിട്ട 201 സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ രണ്ട് ഇന്ത്യന്‍ സിനിമകള്‍.

അക്കാദമി റെപ്രസന്റേഷന്‍ ആന്‍ഡ് ഇന്‍ക്ലൂഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പാലിച്ച് നാല് നിബന്ധനകളില്‍ രണ്ടെണ്ണമെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പട്ടികയില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ. അമേരിക്കയിലെ പ്രധാന 50 മാര്‍ക്കറ്റുകളില്‍ പത്തെണ്ണത്തിലെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം എന്ന നിബന്ധന രണ്ട് സിനിമകളും മറികടന്നു.

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ഹോംബൗണ്ട് മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ അവസാന 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ജനുവരി 22 നാണ് ഓസ്‌കാറിനായുള്ള അന്തിമ പട്ടിക പുറത്തുവിടുക. മാര്‍ച്ച് 15 ന് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് നടക്കുന്നത്.

Oscar, 'Kantara, Tanvi the Great'

Next TV

Related Stories
വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

Jan 9, 2026 05:33 PM

വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന്...

Read More >>
ശിവകാർത്തികേയൻ്റെ  പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

Jan 9, 2026 01:44 PM

ശിവകാർത്തികേയൻ്റെ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

ശിവകാർത്തികേയൻ്റെ പരാശക്തി നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും...

Read More >>
ഇനി കളി മാറും:  ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

Jan 9, 2026 10:56 AM

ഇനി കളി മാറും: ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories