---
title: "ദേവസേന വധുവാകുന്നു; 44-ാം വയസ്സിൽ വിവാഹിതയാകാൻ അനുഷ്ക ഷെട്ടി, വരൻ ബെംഗളൂരു സ്വദേശി"
english_title: "Anushka Shetty to get married at 44"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348322/anushka-shetty-to-get-married-at-44"
published_at: "2026-03-18T09:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba2663e6e20_3.jpg"
keywords: []
---

# ദേവസേന വധുവാകുന്നു; 44-ാം വയസ്സിൽ വിവാഹിതയാകാൻ അനുഷ്ക ഷെട്ടി, വരൻ ബെംഗളൂരു സ്വദേശി

> **Lead Summary:** **[ **തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ മാധ്യമങ്ങളിലും സജീവ ചർച്ചയാകുന്നത്.

## Article Content

**[ **തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ മാധ്യമങ്ങളിലും സജീവ ചർച്ചയാകുന്നത്.

2005-ൽ തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അനുഷ്ക, ബാഹുബലിയിലെ ദേവസേനയായും അരുന്ധതിയായും ഭാഗമതിയായുമെല്ലാം പ്രേക്ഷകമനസ്സുകളിൽ ഇടംപിടിച്ച താരമാണ്. ബിഗ് സ്ക്രീനിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം തന്റെ 44-ാം വയസ്സിൽ വിവാഹിതയാകാൻ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബെംഗളൂരുവിലെ പ്രമുഖനായ ഒരു വ്യവസായിയാണ് വരനെന്നും ഇരുവരുടെയും കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദമാണ് വിവാഹ ആലോചനയിലേക്ക് നയിച്ചതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിവാഹം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നേരത്തെ സഹനടൻ പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്ന് താരം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

സിനിമയിൽ സജീവമായി തുടരുന്ന അനുഷ്കയുടെ ആസ്തിവിവരങ്ങളും ഈ അവസരത്തിൽ വാർത്തകളിൽ നിറയുന്നുണ്ട്. ഏകദേശം 133 കോടി രൂപയുടെ (16 മില്യൺ യുഎസ് ഡോളർ) ആസ്തിയുള്ള താരം, തെലുങ്ക് സിനിമാ വ്യവസായത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്.

ഒരു സിനിമയ്ക്കായി ആറ് മുതൽ ഏഴ് കോടി രൂപ വരെയാണ് അനുഷ്ക വാങ്ങുന്നതെന്നും പ്രതിമാസ വരുമാനം ഒരു കോടിയോളമാണെന്നുമാണ് റിപ്പോർട്ടുകൾ. നിലവിൽ മലയാളികൾ ഏറെ കാത്തിരിക്കുന്ന ജയസൂര്യ ചിത്രം 'കത്തനാർ' ആണ് അനുഷ്കയുടേതായി റിലീസിന് ഒരുങ്ങുന്നത്.

ചിത്രത്തെക്കുറിച്ചുള്ള ഒരു വലിയ അപ്ഡേറ്റ് മാർച്ച് 31-ന് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348322/anushka-shetty-to-get-married-at-44)