---
title: "'ലാലേട്ടൻ സൈഡായിപ്പോയല്ലോ!'; ഇതിപ്പോ ലാലേട്ടൻ അങ്ങോട്ട് ചെന്ന് ഫോട്ടോ എടുത്തതാണോ? വൈറലായി ആ ആരാധകനും മോഹൻലാലും"
english_title: "That fan and Mohanlal went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348329/that-fan-and-mohanlal-went-viral"
published_at: "2026-03-18T09:59:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba2aaed6734_That_fan_and_Mohanlal_went_viral.jpg"
keywords: []
---

# 'ലാലേട്ടൻ സൈഡായിപ്പോയല്ലോ!'; ഇതിപ്പോ ലാലേട്ടൻ അങ്ങോട്ട് ചെന്ന് ഫോട്ടോ എടുത്തതാണോ? വൈറലായി ആ ആരാധകനും മോഹൻലാലും

> **Lead Summary:** പ്രിയതാരങ്ങളെ നേരിൽ കാണുക എന്നത് ഏതൊരു ആരാധകന്റെയും വലിയൊരു സ്വപ്നമാണ്. തങ്ങളുടെ ഇഷ്ടനടനെ ഒരുനോക്ക് കാണാനോ അവർക്കൊപ്പം ഒരു ചിത്രം പകർത്താനോ ലഭിക്കുന്ന നിമിഷങ്ങൾ പലർക്കും ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സന്തോഷമായി മാറാറുണ്ട്. ആരാധകരുടെ ഇത്തരം വികാരാധീനമായ പ്രതികരണങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്.

## Article Content

പ്രിയതാരങ്ങളെ നേരിൽ കാണുക എന്നത് ഏതൊരു ആരാധകന്റെയും വലിയൊരു സ്വപ്നമാണ്. തങ്ങളുടെ ഇഷ്ടനടനെ ഒരുനോക്ക് കാണാനോ അവർക്കൊപ്പം ഒരു ചിത്രം പകർത്താനോ ലഭിക്കുന്ന നിമിഷങ്ങൾ പലർക്കും ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സന്തോഷമായി മാറാറുണ്ട്. ആരാധകരുടെ ഇത്തരം വികാരാധീനമായ പ്രതികരണങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്.

തമിഴ് സിനിമാലോകത്താണ് ആരാധകർക്കായി പ്രത്യേക 'ഫോട്ടോ ഇവന്റുകൾ' സംഘടിപ്പിക്കുന്ന രീതി കൂടുതലായും കണ്ടുവരുന്നത്. എന്നാൽ ഇപ്പോൾ മലയാളത്തിലെ മുൻനിര താരങ്ങളും ഇത്തരം കൂടിച്ചേരലുകൾക്ക് സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞദിവസം മെഗാസ്റ്റാർ മോഹൻലാൽ ആരാധകർക്കൊപ്പം സമയം ചെലവഴിക്കാനും ചിത്രങ്ങൾ പകർത്താനുമായി എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

തങ്ങളുടെ പ്രിയ താരത്തിനൊപ്പം ഫോട്ടോ എടുക്കാനായി എത്തിച്ചേർന്നത് 200ലധികം പേരായിരുന്നു. ആരേയും നിരാശരാക്കാതെ മോഹൻലാൽ പോസും ചെയ്തു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ മോഹൻലാലിനെ സൈഡാക്കിയൊരു ആരാധകനാണ് വൈറലായി മാറിയിരിക്കുന്നത്. മോഹൻലാലിനെക്കാൾ പൊക്കവും തടിയും ജിമ്മനുമായിരുന്നു ഈ ആരാധകൻ. ഈ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ മോഹൻലാലിലേക്കല്ല മറിച്ച് ആരാധകനിലേക്ക് ആയിരുന്നു എല്ലാവരുടേയും നോട്ടം പോയത്. മോഹൻലാലിനെ സൈഡാക്കിയ ആരാധകൻ എന്ന കുറിപ്പോടെ ട്രോളുകളും വന്നു. ഇതിപ്പോൾ മോഹൻലാൽ അങ്ങോട്ട് ചെന്ന് ഫോട്ടോ എടുത്ത പോലുണ്ടല്ലോ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പൃഥ്വി എന്നാണ് ഈ വൈറൽ ആരാധകന്റെ പേരെന്നാണ് ഇൻസ്റ്റാ​ഗ്രാമിൽ നിന്നും വ്യക്തമാകുന്നത്. പൃഥ്വി ദ റിയൽ എന്നാണ് ഇൻസ്റ്റാ​ഗ്രാമിലെ യൂസർ നെയിം. ഫിറ്റ്നെസ് ട്രെയിനറായ ഇദ്ദേഹം മിസ്റ്റർ കേരള യൂണിവേഴ്സിറ്റി, മിസ്റ്റർ ട്രിവാൻഡ്രവും കൂടിയാണ്. ഒപ്പം ഫിറ്റ്നെസ് മോഡൽ കൂടിയാണ് പൃഥ്വി. മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്.

> "ഇതിപ്പോ ലാലേട്ടൻ വന്ന് സെൻഫി ചോദിച്ചു വാങ്ങിയതാണോ, ഏട്ടനും അനിയനും, ലാൽ സൈഡായി പോയി, ദ റിയൽ ബി​ഗ് ഫാൻ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിലർ ഇത് എഐ ആണോന്ന് ചോദിച്ച് കമന്റ് ചെയ്തിട്ടുമുണ്ട്. കൂടാതെ ഇത് ഒറിജിനൽ ഹൈറ്റാണോ എന്ന് സംശയിക്കുന്നവരും ധാരാളമാണ്. ഇവർക്ക് പൃഥ്വി മറുപടിയും നൽകിയിട്ടുണ്ട്. എന്താ ബ്രോ ഡൗട്ട് ഉണ്ടോ എന്നായിരുന്നു കമന്റിന് മറുപടി നൽകിയത്. എന്തായാലും മോഹൻലാലിനെ സൈഡാക്കിയൊരു ആരാധകൻ ഇതാദ്യമായിട്ടാകുമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348329/that-fan-and-mohanlal-went-viral)