മരണം വരെ ബിജെപിക്ക് വോട്ട്, എന്നും സംഘപുത്രി; സ്ഥാനാർത്ഥിയായതോടെ ലക്ഷ്മി പ്രിയയുടെ പഴയ പോസ്റ്റ് വൈറൽ

മരണം വരെ ബിജെപിക്ക് വോട്ട്, എന്നും സംഘപുത്രി; സ്ഥാനാർത്ഥിയായതോടെ ലക്ഷ്മി പ്രിയയുടെ പഴയ പോസ്റ്റ് വൈറൽ
Mar 18, 2026 09:49 AM | By Anusree vc

(moviemax.in) മലയാളം സിനിമ-സീരിയൽ രംഗത്ത് സുപരിചിതയായ ലക്ഷ്മി പ്രിയ ബിഗ് ബോസ് മലയാളം സീസൺ 4ലൂടെയാണ് കൂടുതൽ ജനശ്രദ്ധ നേടിയത്. ഷോയുടെ ഫൈനൽ വരെ എത്തിയ താരം ഇപ്പോൾ അഭിനയ ജീവിതത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമാണ്. നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ലക്ഷ്മി പ്രിയ ജനവിധി തേടുകയാണ്. ഈ അവസരത്തിൽ അഞ്ച് വർഷം മുൻപ് താരം പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വീണ്ടും ചർച്ചയാവുകയാണ്.

മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ലക്ഷ്മിയുടെ ആ കുറിപ്പ്. ബിജെപിക്ക് സീറ്റ് ലഭിച്ചാലും ഇല്ലെങ്കിലും താൻ എന്നും ഒരു 'സംഘപുത്രി' തന്നെയായിരിക്കുമെന്നാണ് ലക്ഷ്മി അന്ന് വ്യക്തമാക്കിയത്. മരണം വരെ ബിജെപിയ്ക്ക് മാത്രമേ വോട്ട് ചെയ്യൂ എന്നും, ജയപരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനം വിട്ടുപോയാലും താൻ ഉറച്ചുനിൽക്കുമെന്നും താരം അന്ന് കുറിച്ചിരുന്നു. സ്ഥാനാർത്ഥിയായി എത്തിയതോടെ ഈ പഴയ നിലപാടുകൾ വീണ്ടും വൈറലാവുകയാണ്.

ലക്ഷ്മി പ്രിയയുടെ പോസ്റ്റ്

എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിയ്ക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ "ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ "? എന്ന് ചോദിയ്ക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു 'എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ' കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്. സംശയമുള്ളവർക്ക്‌ വായിച്ചു നോക്കാം. 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.'അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോ സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിയ്ക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടിൽ 45 ഉം നേടി ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു...

പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്.തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്.നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും.ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും.

Content Highlight: Lakshmi Priya's old post goes viral after becoming a candidate

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News