---
title: "'ആ വ്യക്തി അമ്മയല്ലേ?'; ആരാധകന്റെ ചോദ്യത്തിന് 'അയ്യോ'ന്ന് വിളിച്ച് കൈകൂപ്പി കിച്ചുവിന്റെ മറുപടി"
english_title: "Kichu responds to a fan's question by saying 'Oh no' and folding his hands."
publisher: "moviemax.in"
canonical_url: "https://moviemax.in/news/348375/kichu-responds-to-a-fans-question-by-saying-oh-no-and-folding-his-hands"
published_at: "2026-03-18T12:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba4bfdbd7ec_Kichu_responds_to_a_fans_question_by_saying_Oh_no_and_folding_his_hands.jpg"
keywords: []
---

# 'ആ വ്യക്തി അമ്മയല്ലേ?'; ആരാധകന്റെ ചോദ്യത്തിന് 'അയ്യോ'ന്ന് വിളിച്ച് കൈകൂപ്പി കിച്ചുവിന്റെ മറുപടി

> **Lead Summary:** അന്തരിച്ച പ്രിയകലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് എന്നും സുപരിചിതനാണ്. അച്ഛന്റെ വിയോഗത്തിന് ശേഷം കൊല്ലത്തെ വീട്ടുകാർക്കൊപ്പം താമസിച്ച് പഠനം തുടരുന്ന കിച്ചു, തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലുള്ള കിച്ചുവിന് നിലവിൽ ഒരു ലക്ഷത്തി എഴുപത്തിയേഴായിരത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്.

## Article Content

അന്തരിച്ച പ്രിയകലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് എന്നും സുപരിചിതനാണ്. അച്ഛന്റെ വിയോഗത്തിന് ശേഷം കൊല്ലത്തെ വീട്ടുകാർക്കൊപ്പം താമസിച്ച് പഠനം തുടരുന്ന കിച്ചു, തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലുള്ള കിച്ചുവിന് നിലവിൽ ഒരു ലക്ഷത്തി എഴുപത്തിയേഴായിരത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്.

അടുത്തിടെയായി തന്റെ പാട്ടുകൾ പാടിയുള്ള വീഡിയോകൾ ഇൻസ്റ്റാഗ്രാമിലൂടെ കിച്ചു പങ്കുവെക്കാറുണ്ട്. അച്ഛന്റെ ഓർമ്മകൾക്കൊപ്പം തന്റെ കലാപരമായ കഴിവുകളും വളർത്താൻ ശ്രമിക്കുന്ന കിച്ചുവിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

> കിച്ചുവിന്റെ പുതിയ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ​ഗബ്രി എന്നറിയപ്പെടുന്ന വിഷ്ണു കെ ഡബ്ല്യൂ ഒരുക്കിയ രാവാണോ എന്ന ​ആൽബം സോം​ഗ് ആണ് കിച്ചു പാടിയത്. "എന്‍റെ ജീവിതത്തില്‍, ഞാന്‍ ഭയങ്കരമായി ഇരുട്ടത്തായ സമയത്ത് എന്‍റെ ലൈഫിലേക്ക് വെട്ടം കൊണ്ടുവന്നൊരാളുണ്ട്. അയാള്‍ക്ക് വേണ്ടി ഞാന്‍ ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുകയാണ്", എന്ന് പറഞ്ഞായിരുന്നു കിച്ചു പാട്ട് പാടിയത്. രസകരമായി തന്നെ ​ഗാനം ആലപിക്കുകയും ചെയ്തു.

> പിന്നാലെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഒപ്പം ആര് ആ വ്യക്തി എന്നാണ് ഭൂരിഭാ​ഗം പേർക്കും അറിയേണ്ടത്. അപ്പോൾ പ്രണയം ഉണ്ടല്ലേ എന്ന് ചോദിക്കുന്നവരും ധാരാളമാണ്. എന്നാൽ ഒരാളുടെ ചോദ്യവും അതിന് കിച്ചു നൽകിയ മറുപടിയും ശ്രദ്ധനേടി. ആ ആൾ "അമ്മ അല്ലേ. രേണു ചേച്ചി", എന്നായിരുന്നു കമന്റ്. ഇതിന് "അയ്യോ" എന്ന് കുറിച്ച് തെഴുകൈയ്യുടെ ഇമോജിയും ആണ് കിച്ചു മറുപടിയായി നൽകിയത്. വേടന്റെ ശബ്ദം പോലുണ്ടെന്നും അച്ഛന്റെ അതേ ശബ്ദമെന്നും പറയുന്നവരുണ്ട്. ഇനിയും പാട്ടുകൾ പാടി പോസ്റ്റ് ചെയ്യണമെന്ന് പ്രോത്സാഹിപ്പിക്കുന്നവരും ധാരാളണ്.

[https://www.instagram.com/kichu_r_d/?utm_source=ig_embed&ig_rid=f4fb9a07-c090-40d9-b14b-ae66b03604ae](https://www.instagram.com/kichu_r_d/?utm_source=ig_embed&ig_rid=f4fb9a07-c090-40d9-b14b-ae66b03604ae)

### Related Links & Sources
- [Original Story Source](https://moviemax.in/news/348375/kichu-responds-to-a-fans-question-by-saying-oh-no-and-folding-his-hands)