ആറ്റുമണൽ പായയിൽ ഇനി 4K താളം; ലാലേട്ടന്റെ 'റൺ ബേബി റൺ' വീണ്ടും തിയേറ്ററുകളിലേക്ക്

ആറ്റുമണൽ പായയിൽ ഇനി 4K താളം; ലാലേട്ടന്റെ 'റൺ ബേബി റൺ' വീണ്ടും തിയേറ്ററുകളിലേക്ക്
Jan 8, 2026 03:43 PM | By Kezia Baby

(https://moviemax.in/)ക്യാമറാമാൻ വേണുവിനൊപ്പം രേണുവും. മാധ്യമ രംഗത്തെ രണ്ട് പ്രധാനികൾ. ഇവരുടെ കൗതുകവും, ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ രസാവഹമായി പറയുന്ന ചിത്രമാണ് റൺ ബേബി റൺ.

സച്ചിയുടെ ശക്തമായ തിരക്കഥയിൽ എത്തിയ ചിത്രം പതിമൂന്ന് വർഷങ്ങൾക്ക് ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെത്തുന്നു. ജനുവരി പതിനാറിനാണ് റീ റിലീസ്. ജോഷിയാണ് സംവിധാനം.

ഗ്യാലക്സി ഫിലിംസിൻ്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച റൺ ബേബി റൺ, 4k അറ്റ്മോസിൽ എത്തിക്കുന്നത് റോഷിക എൻ്റെർപ്രൈസസ് ആണ്. ബിജു മേനോൻ വിജയരാഘവൻ, സായ്കുമാർ സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ വൻതാര നിര ചിത്രത്തിൽ അണിനിരന്നിരുന്നു.

ആർ.ഡി. രാജശേഖരനാണ് ഛായാഗ്രാഹകൻ. സംഗീതം - ജെയ്ക്ക് ബിജോയ്സ്. പിആർ ഒ വാഴൂർ ജോസ്. അതേസമയം, കഴിഞ്ഞ വർഷം 8 സിനിമകളാണ് റീ റിലാസിയ എത്തിയത്. ഇതിൽ വെറും മൂന്ന് സിനിമകൾക്ക് മാത്രമാണ് ലാഭമുണ്ടാക്കാൻ സാധിച്ചത്.

വൃഷഭയാണ് മോഹ​ൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ക്രിസ്മസ് റിലീസായാണ് തിയറ്ററുകളിൽ എത്തിയത്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹൻലാലിനെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹൻലാൽ ചിത്രത്തിലെത്തിയത്. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്.




Lalettan's 'Run Baby Run' returns to theaters

Next TV

Related Stories
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories