മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന രഘു കളമശ്ശേരി അന്തരിച്ചു. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ പ്രശസ്തനായ രഘു മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ അപരനായി നിരവധി വേദികളിലടക്കം വേഷമിട്ടിരുന്നു.
ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു. പി എസ് രഘു എന്നതാണ് മുഴുവൻ പേര്. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ ഉമ്മൻ ചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്തനായത്. ഇതിന് പുറമെ പല വേദികളിലും അദ്ദേഹം ഉമ്മൻ ചാണ്ടിയായി വേഷമിട്ടിരുന്നു.
Mimicry artist Raghu Kalamassery passes away




























.jpeg)