മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ അയ്യപ്പന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് സാനിയയെ മലയാളികള്‍ പരിചയപ്പെടുന്നത്.
പിന്നീട് ബാലതാരമായി സിനിമയിലെത്തുകയായിരുന്നു. അധികം വൈകാതെ തന്നെ കയ്യടി നേടിയെടുക്കാന്‍ സാനിയയ്ക്ക് സാധിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മുന്‍നിര താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ സാനിയയ്ക്ക് സാധിച്ചു.
തന്റെ ബോള്‍ഡ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറാറുണ്ട് സാനിയ. നടിയുടെ ഫാഷന്‍ സെന്‍സിന് സിനിമാത്താരങ്ങള്‍ക്കിടയില്‍ പോലും ആരാധകരുണ്ട്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് സാനിയ. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാനിയ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള സാനിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലെ ചില പേജുകള്‍ നടിമാരുടെ ചിത്രങ്ങളും വീഡിയോകളും മോശമായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് സാനിയ തുറന്നടിക്കുന്നത്.
''വര്‍ക്കൗട്ടിന്റെ വീഡിയോ ആണെങ്കിലും നടക്കുന്നതിന്റെ വീഡിയോ ആണെങ്കിലും പോസ്റ്റ് ചെയ്താല്‍ അതെടുത്ത് മാറിടത്തിന്റെ ഭാഗം ഫോക്കസ് ചെയ്ത് ആ ഭാഗം മാത്രം സ്ലോ മോഷനാക്കും. ഞാനൊരു വീഡിയോ സ്‌റ്റോറി ഇട്ടിരുന്നു.
20-25 മിനുറ്റ് കഴിഞ്ഞപ്പോള്‍ എന്നെ ടാഗ് ചെയ്ത് ആ വീഡിയോ വന്നു. സ്ലോ ആക്കിയിരുന്നു. ജസ്റ്റ് കട്ട് ചെയ്ത് പോകുന്ന വീഡിയോയായിരുന്നു. അങ്ങനെ ഡെസ്പറേറ്റ് ആയിട്ട് നോക്കിയിരിക്കുന്ന ആള്‍ക്കാരാണ് സോഷ്യല്‍ മീഡിയയിലുള്ളത്.
കുറേ പേജുകളില്‍ കാണാം, പല നടിമാരുടേയും തല മാത്രം ഉണ്ടാകും. താഴെ ബിക്കിനിയിട്ടുള്ള ബോഡി വച്ചായിരിക്കും വരിക'' സാനിയ പറയുന്നു.
''സാരിയുടുത്ത് ബീച്ചില്‍ പോയി നില്‍ക്കാന്‍ പറ്റില്ലല്ലോ. പിന്നെ എനിക്ക് ബിക്കിനിയിടാന്‍ ഇഷ്ടമാണ്. അതിന് ചേരുന്ന ബോഡി ഉണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇനി ഇല്ലെങ്കിലും എനിക്ക് ആത്മവിശ്വാസമുണ്ട്.
ഞാനാണ് എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത്. എനിക്ക് സാരിയുടുത്ത് ബീച്ചില്‍ പോണ്ട. അതിനാല്‍ ഞാന്‍ ബിക്കിനി ഇട്ട് ബീച്ചില്‍ പോകുന്നു. അതേസമയം ബിക്കിനി ഇടാത്ത നടിമാരുടെ വരെ അത്തരത്തിലുള്ള ഫോട്ടോസ് എഡിറ്റ് ചെയ്തും മോര്‍ഫ് ചെയ്തും ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്.
ഇതില്‍ നിന്നെല്ലാം എന്ത് സംതൃപതിയാണ് കിട്ടുന്നതെന്ന് അറിയില്ല.'' എന്നും സാനിയ പറയുന്നു.
പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും സാനിയ പങ്കുവെക്കുന്നുണ്ട്. ''ഞാന്‍ ആദ്യത്തെ മാലിദ്വീപ് യാത്ര നടത്തിയ സമയത്തൊരു സംഭവമുണ്ടായി. ഞാനിത് പലയിടത്തും പറഞ്ഞിട്ടുള്ളതാണ്.
ആ പയ്യന്‍ പത്തിലോ പ്ലസ് വണ്ണിലോ മറ്റോ പഠിക്കുകയായിരുന്നു. അവന്‍ കമന്റിട്ടത് ഇത്ര കഴപ്പാണെങ്കില്‍ ഇവളെ ഡല്‍ഹി ബസില്‍ കയറ്റി വിടാം എന്നാണ്.
16 വയസുള്ള കുട്ടി ചിന്തിക്കുന്നത് ഇതാണ്. അങ്ങനൊരു തലമുറയിലാണ് നമ്മള്‍ ജീവിക്കുന്നത്. എങ്ങനെ അതിനോടൊക്കെ പ്രതികരിക്കണം എന്നറിയില്ല'' എന്നാണ് താരം പറയുന്നത്.
അതേസമയം എമ്പുരാന്‍ ആണ് സാനിയയുടെ പുതിയ ഭാഗം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് എമ്പുരാന്‍. സൂപ്പര്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ എമ്പുരാനായി കാത്തിരിക്കുന്നത്. ലൂസിഫറിലെ സാനിയയുടെ പ്രകടനം കയ്യടി നേടിയിരുന്നു.
#Focusing #breast #make #slow #motion #student #Sania