'ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?', അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

'ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?', അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Feb 5, 2025 06:40 AM | By Susmitha Surendran

(moviemax.in) 'കറുത്ത മുത്ത്' എന്ന സീരിയലിലെ 'ബാലമോളെ' ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്.

ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്തെത്തിയ അക്ഷരയുടെ ഇപ്പോളത്തെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

വലുതായെങ്കിലും ആ ചിരിയും നിഷ്കളങ്കഭാവവും അതുപോലെ തന്നെയുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ''ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?'' എന്ന് അതിശയഭാവത്തിൽ ചോദിക്കുന്നവരുമുണ്ട്. ''ഞങ്ങളുടെ കറുത്ത മുത്തിലെ ബാലമോൾ'' എന്നു പറഞ്ഞ് അക്ഷരയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.

''ഇല്ല... ഞാൻ ഇത് വിശ്വസിക്കില്ല... അവൾക്ക് കൂടിപ്പോയാൽ 10 വയസ്, അത്രയേ ഉള്ളൂ'', എന്നാണ് മറ്റൊരാളുടെ കമന്റ്. ''എത്ര പെട്ടെന്നാണ് സമയം കടന്നുപോകുന്നത്'' എന്ന് ആശ്ചര്യം കൊള്ളുന്നവരും കമന്റ് സെക്ഷനിലുണ്ട്.

സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തതിനു പുറമേ, സിനിമകളിലൂടെയും അക്ഷര ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്ത 'മത്തായി കുഴപ്പക്കാരനല്ല' എന്ന ചിത്രത്തിലൂടെയാണ് അക്ഷര ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. പിന്നീട് ആടുപുലിയാട്ടം, ഹലോ നമസ്തേ, വേട്ട തുടങ്ങി നിരവധി സിനിമകളിൽ അക്ഷര അഭിനയിച്ചു. 

#AksharaKishore's #new #pictures #taken #by #fans

Next TV

Related Stories
'വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു', കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത

Feb 5, 2025 12:08 PM

'വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു', കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത

വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് സ്നാനത്തിനു ശേഷം സംയുക്ത...

Read More >>
ആസിഫ് അലി- താമർ ചിത്രം 'സർക്കീട്ട്'; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

Feb 4, 2025 09:46 PM

ആസിഫ് അലി- താമർ ചിത്രം 'സർക്കീട്ട്'; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര...

Read More >>
ഇന്നുവരെയുള്ള സാമൂഹ്യമാറ്റം; യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി  'അരിക്'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

Feb 4, 2025 08:56 PM

ഇന്നുവരെയുള്ള സാമൂഹ്യമാറ്റം; യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി 'അരിക്'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

വി എസ് സനോജ് സംവിധാനത്തിൽ ഒരുങ്ങുന്ന അരിക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

Read More >>
'എനിക്ക് വേണ്ടി ദിലീപേട്ടന്‍ ഒരു കാര്യവുമില്ലാതെ, മിണ്ടാന്‍ പറ്റാത്ത ഒരാളെ കുനിച്ചിട്ട് തല്ലി' - നവ്യ നായര്‍

Feb 4, 2025 01:20 PM

'എനിക്ക് വേണ്ടി ദിലീപേട്ടന്‍ ഒരു കാര്യവുമില്ലാതെ, മിണ്ടാന്‍ പറ്റാത്ത ഒരാളെ കുനിച്ചിട്ട് തല്ലി' - നവ്യ നായര്‍

നമ്മളെ ഇറിറ്റേറ്റ് ചെയ്യിക്കുന്ന രീതിയില്‍ എന്തെങ്കിലും പുള്ളിയെക്കൊണ്ട് ചെയ്യിപ്പിക്കും....

Read More >>
'രേഖാചിത്രം' വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു...

Feb 4, 2025 07:16 AM

'രേഖാചിത്രം' വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു...

ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ്...

Read More >>
Top Stories