ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു; ഗുരുതര പരിക്ക്

ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു; ഗുരുതര പരിക്ക്
Feb 4, 2025 09:13 PM | By akhilap

(moviemax.in) കേസരി വീര്‍, ലെജന്‍ഡ് ഓഫ് സോമനാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു. ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിന് പരിക്കേറ്റ വിവരം പിതാവ് ആദിത്യ പഞ്ചോളിയും സ്ഥിരീകരിച്ചിട്ടുണ്ട്.

സെറ്റില്‍ തീ ഉണ്ടായിരുന്നു. പെട്ടന്ന് കാര്യങ്ങള്‍ നിയന്ത്രണാതീതമായി.പൊള്ളലേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം മെച്ചപ്പെട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യ പഞ്ചോളി പറഞ്ഞു.

പ്രിന്‍സ് ധിമാന്‍ സംവിധാനം ചെയ്ത് കനു ചൗഹാന്‍ നിര്‍മിക്കുന്ന ചിത്രമാണ് കേസരി വീര്‍. ചരിത്ര സിനിമയായി എത്തുന്ന കേസരി വീറില്‍ സുനില്‍ ഷെട്ടി, വിവേക് ഒബ്‌റോയ് എന്നിവരും വേഷമിടുന്നുണ്ട്.

പതിനാലാം നൂറ്റാണ്ടില്‍ പ്രസിദ്ധമായ സോമനാഥ് ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധിക്കാനായി രംഗത്തിറങ്ങിയവരുടെ കഥയാണ് ചിത്രം പറയുന്നത്. വീര്‍ ഹമിര്‍ജി ഗോഹില്‍ എന്ന പോരാളിയായിരുന്നു പടയെ നയിച്ചിരുന്നു. ഈ കഥാപാത്രമായാണ് സൂരജ് പഞ്ചോളി അഭിനയിക്കുന്നത്.















#Actor #SoorajPancholi #burns #shooting #action #scene #Serious #injury

Next TV

Related Stories
'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

Dec 4, 2025 12:57 PM

'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

സാറാ അർജുൻ, മുന്നറിയിപ്പുമായി രാജ് അർജുൻ, വ്യാജ നമ്പറുപയോഗിച്ച് ആൾമാറാട്ടം...

Read More >>
50 കോടി ? കളക്ഷൻ   റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

Dec 1, 2025 11:29 AM

50 കോടി ? കളക്ഷൻ റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ധനുഷ് ചിത്രം തേരെ ഇഷ്‌ക് മേം, കളക്ഷൻ റെക്കോർഡുകൾ...

Read More >>
Top Stories