---
title: "'മകനെ വീട്ടിലാക്കി ഷൂട്ടിംഗിന് പോകാൻ എനിക്ക് പേടിയില്ല'; ഭർത്താവ് ആദിത്യ ധറിനെക്കുറിച്ച് യാമി ഗൗതം"
english_title: "Yami Gautam on her husband Aditya Dhar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347469/yami-gautam-on-her-husband-aditya-dhar"
published_at: "2026-03-13T14:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3d486b51b8_Yami_Gautam_on_her_husband_Aditya_Dhar.jpg"
keywords: []
---

# 'മകനെ വീട്ടിലാക്കി ഷൂട്ടിംഗിന് പോകാൻ എനിക്ക് പേടിയില്ല'; ഭർത്താവ് ആദിത്യ ധറിനെക്കുറിച്ച് യാമി ഗൗതം

> **Lead Summary:** ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ യാമി ഗൗതം മലയാളി പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ്. പൃഥ്വിരാജ് നായകനായ 'ഹീറോ' എന്ന ചിത്രത്തിലൂടെയാണ് യാമി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ രാധാമണി എന്ന കഥാപാത്രം മലയാളികൾക്കിടയിൽ താരത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു. പ്രശസ്ത ബോളിവുഡ് സംവിധായകൻ ആദിത്യ ധറാണ് യാമിയുടെ ഭർത്താവ്. സൂപ്പർ ഹിറ്റ് ചിത്രം 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' എന്ന സിനിമയുടെ സംവിധായകനാണ് ആദിത്യ. ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

## Article Content

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ യാമി ഗൗതം മലയാളി പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ്. പൃഥ്വിരാജ് നായകനായ 'ഹീറോ' എന്ന ചിത്രത്തിലൂടെയാണ് യാമി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ രാധാമണി എന്ന കഥാപാത്രം മലയാളികൾക്കിടയിൽ താരത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു. പ്രശസ്ത ബോളിവുഡ് സംവിധായകൻ ആദിത്യ ധറാണ് യാമിയുടെ ഭർത്താവ്. സൂപ്പർ ഹിറ്റ് ചിത്രം 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' എന്ന സിനിമയുടെ സംവിധായകനാണ് ആദിത്യ. ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

വിവാഹത്തിന് ശേഷവും കുട്ടിയുണ്ടായതിന് ശേഷവും താരം സിനിമയില്‍ സജീവമായിരുന്നു. യാതൊരു ബുദ്ധിമുട്ടുമില്ലാതെ തനിക്ക് ഇത്തരത്തില്‍ സിനിമയില്‍ നില്‍ക്കാന്‍ സാധിച്ചത് തന്റെ കുടുംബത്തിന്റെ പിന്തുണ കൊണ്ടാണെന്ന് താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

അമ്മയായതിന് ശേഷവും തനിക്ക് സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. അഭിനയമെന്നത് എപ്പോഴും എനിക്ക് ജീവിക്കാനുള്ള പ്രചോദനമാണ്. അതുകൊണ്ട് ഈ കരിയര്‍ ഒരിക്കലും ഉപേക്ഷിക്കരുതെന്നാണ് എന്റെ തീരുമാനം. വിവാഹ ശേഷവും അഭിനയ ജീവിതത്തെ ഞാന്‍ ഗൗരവമായാണ് കാണുന്നത്. വിവാഹശേഷം സ്ത്രീ അമ്മയാകുമ്പോള്‍ കുടുംബത്തിന്റെയും കുട്ടികളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നതിനാല്‍ പലപ്പോഴും തന്റെ പല സ്വപ്നങ്ങളും ഇഷ്ടങ്ങളും ത്യജിക്കേണ്ടി വരും. പക്ഷേ അക്കാര്യത്തില്‍ ഞാന്‍ ആദിത്യയോട് നന്ദി പറയുകയാണ്. എന്റെ അമ്മയും അതൊക്കെ ഭംഗിയായി കൈകാര്യം ചെയ്യും ഷൂട്ടിന് പോകുമ്പോഴോ വീട്ടില്‍ മകനെ ഒറ്റയ്ക്ക് നിര്‍ത്തുമ്പോഴോ താനില്ലാതെ മകന്‍ എങ്ങനെ കഴിയുമെന്നോര്‍ത്ത് ഒരിക്കലും എനിക്ക് വിഷമിക്കേണ്ടി വന്നിട്ടില്ല-യാമി പറയുന്നു.

അതേസമയം, നടിക്കെതിരെ നടന്ന വിവാദ പരാമര്‍ശത്തിനെതിരെ താരം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നടി കൃതി സനോണിന്റെ മികച്ച നടിക്കുള്ള Zee Cine Award നേട്ടത്തെ പരിഹസിക്കുന്ന രീതിയിലുള്ള ഇന്‍സ്റ്റഗ്രാം റീല്‍ നടി യാമി ഗൗതം ലൈക്ക് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരുന്നു. ദിവസവും നിരവധി പോസ്റ്റുകളില്‍ താന്‍ ടാഗ് ചെയ്യപ്പെടാറുണ്ടെന്നും, അതിനിടയില്‍ അബദ്ധത്തില്‍ ലൈക്ക് വീണുപോയതാകാമെന്നുമായിരുന്നു താരത്തിന്റെ വാദം. സഹപ്രവര്‍ത്തകരെ വിമര്‍ശിക്കാനോ പരിഹസിക്കാനോ തനിക്ക് ഉദ്ദേശമില്ലെന്നും യാമി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/347469/yami-gautam-on-her-husband-aditya-dhar)