---
title: "പ്രണയമല്ല, പവിത്രമായ ആത്മബന്ധം; സിറാജിന് പിറന്നാൾ ആശംസയുമായി ആശാ ഭോസ്‌ലെയുടെ കൊച്ചുമകൾ"
english_title: "Asha Bhosle's granddaughter wishes Siraj a happy birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347466/asha-bhosles-granddaughter-wishes-siraj-a-happy-birthday"
published_at: "2026-03-13T14:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3d21889f87_Asha_Bhosles_granddaughter_wishes_Siraj_a_happy_birthday.jpg"
keywords: []
---

# പ്രണയമല്ല, പവിത്രമായ ആത്മബന്ധം; സിറാജിന് പിറന്നാൾ ആശംസയുമായി ആശാ ഭോസ്‌ലെയുടെ കൊച്ചുമകൾ

> **Lead Summary:** ആഘോഷിക്കുന്നതിനിടെ, ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജിന് ലഭിച്ച ഒരു പ്രത്യേക ജന്മദിനാശംസ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സിറാജിന്റെ 32-ാം ജന്മദിനത്തിൽ ഗായിക ജനായ് ഭോസ്‌ലെയാണ് ഇൻസ്റ്റഗ്രാമിലൂടെ സ്നേഹനിർഭരമായ കുറിപ്പ് പങ്കുവെച്ചത്. ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ കൊച്ചുമകൾ കൂടിയായ ജനായ്, സിറാജിന്റെ കരിയറിലെ നേട്ടങ്ങളെയും വ്യക്തിത്വത്തെയും പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ് കുറിച്ചത്.

## Article Content

ആഘോഷിക്കുന്നതിനിടെ, ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജിന് ലഭിച്ച ഒരു പ്രത്യേക ജന്മദിനാശംസ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സിറാജിന്റെ 32-ാം ജന്മദിനത്തിൽ ഗായിക ജനായ് ഭോസ്‌ലെയാണ് ഇൻസ്റ്റഗ്രാമിലൂടെ സ്നേഹനിർഭരമായ കുറിപ്പ് പങ്കുവെച്ചത്. ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ കൊച്ചുമകൾ കൂടിയായ ജനായ്, സിറാജിന്റെ കരിയറിലെ നേട്ടങ്ങളെയും വ്യക്തിത്വത്തെയും പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ് കുറിച്ചത്.

ലോകകപ്പ് വേദിയിലെ ആവേശം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ താരത്തിന് ലഭിച്ച ഈ ആശംസ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. മൈതാനത്തെ തീപ്പൊരി ബൗളിംഗിലൂടെ ഇന്ത്യയുടെ വിജയങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന സിറാജിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് പിറന്നാൾ ആശംസകൾ നേരുന്നത്.

ലോകകപ്പിലെ ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിച്ച സിറാജിനെ 'എന്‍റെ ഏറ്റവും പ്രിയപ്പെട്ടയാൾ' എന്നാണ് ജനായ് വിശേഷിപ്പിച്ചത്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ വന്ന കുറിപ്പ് നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ തരംഗമായത്.

നേരത്തെ, ലോകകപ്പിലെ അമേരിക്കക്കെതിരായ മത്സരത്തിൽ സിറാജ് 29 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോഴും 'കീഴടക്കാനായി തിരിച്ചെത്തി, നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു' എന്ന കുറിപ്പോടെ ജനായ് ഇൻസ്റ്റാഗ്രാം റീൽസ് പങ്കുവെച്ചിരുന്നു. മുൻപ് ജനായ് ഭോസ്‌ലെയുടെ ജന്മദിന ആഘോഷങ്ങളിൽ സിറാജ് പങ്കെടുത്ത ചിത്രങ്ങൾ പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ തമ്മിലുള്ളത് സഹോദരതുല്യമായ ബന്ധമാണെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാബന്ധൻ ദിനത്തിൽ സിറാജിന് രാഖി കെട്ടിക്കൊടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജനായ് ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/347466/asha-bhosles-granddaughter-wishes-siraj-a-happy-birthday)