(moviemax.in) ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളി കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുന്ന യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി വി എസ് സനോജ്.
വി എസ് സനോജ് സംവിധാനത്തിൽ ഒരുങ്ങുന്ന അരിക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ചലച്ചിത്രതാരം പ്രിഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചു.
സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം മനേഷ് മാധവൻ, എഡിറ്റർ പ്രവീൺ മംഗലത്ത്, പശ്ചാത്തലസംഗീതം ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽദാസ്, സൗണ്ട് ഡിസൈൻ രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, കളറിസ്റ്റ് യുഗേന്ദ്രൻ, കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം, സ്റ്റിൽസ് രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പി.ആർഒ സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി മീഡിയ.ഈ മാസം അരിക് തിയറ്ററുകളിലേക്ക് എത്തും.
#Social #change #date #Arik #original #Pan #Indian #story #Prithviraj #released #first #look