ആദ്യം ക്ഷമിച്ചു വിട്ടു, താക്കീത് ചെയ്തിട്ടും നിര്‍ത്തിയില്ല; അതിരു വിട്ടു പെരുമാറാന്‍ തുടങ്ങിയതോടെ കരണം പുകച്ച് ഐശ്വര്യ!

ആദ്യം ക്ഷമിച്ചു വിട്ടു, താക്കീത് ചെയ്തിട്ടും നിര്‍ത്തിയില്ല; അതിരു വിട്ടു പെരുമാറാന്‍ തുടങ്ങിയതോടെ കരണം പുകച്ച് ഐശ്വര്യ!
Feb 4, 2025 07:53 PM | By Jain Rosviya

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. തമിഴിലൂടെയായിരുന്നു ഐശ്വര്യ കരിയര്‍ ആരംഭിച്ചത്. പിന്നാലെ ബോളിവുഡിലെത്തുകയായിരുന്നു.

അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയിലെ താരറാണിയായി ഐശ്വര്യ റായ് വളരുകയായിരുന്നു. ബോളിവുഡില്‍ സജീവമായിരിക്കുമ്പോഴും തമിഴിലും ഐശ്വര്യ അഭിനയിച്ചു പോന്നിരുന്നു.

ഓണ്‍ സ്‌ക്രീനിലെ പ്രകടനവും സൗന്ദര്യവും മാത്രമല്ല ഐശ്വര്യയെ ജനപ്രീയയാക്കുന്നത്. തന്റെ വ്യക്തിത്വവും കാഴ്ചപ്പാടുമൊക്കെ ഐശ്വര്യയെ ആരാധകരുടെ പ്രിയങ്കരിയാക്കാറുണ്ട്.

ഒരിക്കല്‍ പോലും പൊതുവേദിയില്‍ ഐശ്വര്യയുടെ ഭാഗത്തു നിന്നും മോശം പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. നാളിതുവരെ സെറ്റില്‍ എന്തെങ്കിലും പ്രശ്‌നം ഐശ്വര്യയില്‍ നിന്നുണ്ടായതായി ആരും ആരോപിച്ചിട്ടില്ല.

വളരെയധികം ബഹുമാനിക്കപ്പെടുന്ന, താരങ്ങള്‍ പോലും ആരാധിക്കുന്ന താരമാണ് ഐശ്വര്യ റായ്. എന്നാല്‍ ഒരിക്കല്‍ മാത്രം ഐശ്വര്യയ്ക്ക് തന്റെ നിയന്ത്രണം വിട്ട് പെരുമാറേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തന്നോട് മോശമായി പെരുമാറിയ ഒരു നടന്റെ കരണത്ത് അടിക്കേണ്ടി വന്നിട്ടുണ്ട് ഐശ്വര്യ റായ്ക്ക് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സംഭവം നടക്കുന്നത് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു. ഒരു പ്രമുഖ തമിഴ് നടനെ ഐശ്വര്യ കരണത്തടിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു പാര്‍ട്ടിയില്‍ വച്ച് നടന്‍ മോശമായി സ്പര്‍ശിച്ചപ്പോള്‍ ഐശ്വര്യ നടന്റെ കരണത്തടിച്ചു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഗോസിപ്പ് കോളള്‍ ആ നടന്‍ ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല. പക്ഷെ സോഷ്യല്‍ മീഡിയ ചില കണ്ടെത്തലുകള്‍ നടത്തി.

സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറഞ്ഞത് ഐശ്വര്യ കരണത്തടിച്ച നടന്‍ അബ്ബാസ് ആണെന്നായിരുന്നു കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

സിനിമയിലെ ഒരു ഗാനരംഗത്തിനിടെ അബ്ബാസ് ഐശ്വര്യയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ഗോസിപ്പുകള്‍. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ അബ്ബാസ് ഐശ്വര്യയെ അനാവശ്യമായി സ്പര്‍ശിക്കുകയും മറ്റും ചെയ്തുവെന്നും ആദ്യം അതെല്ലാം ഐശ്വര്യ ക്ഷമിച്ചു വിട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ അബ്ബാസ് അതിരു വിട്ടു പെരുമാറാന്‍ തുടങ്ങി അതോടെ ക്ഷുഭിതയായ ഐശ്വര്യ അബ്ബാസിന്റെ കരണത്തടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ഇതോടെ നാണം കെട്ട നടന്‍ ദേഷ്യത്തോടെ കാരവാനില്‍ കയറി ഇരിക്കുകയായിരുന്നു.

പിന്നീട് സംവിധായകന്‍ ഇടപെട്ട് അബ്ബാസിനെ കൊണ്ട് ഐശ്വര്യയോട് മാപ്പ് പറയിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ വസ്തുത ഇതുവരേയും വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല.

കണ്ടുകൊണ്ടേനില്‍ ഐശ്വര്യയ്ക്ക് അബ്ബാസുമായി റൊമാന്റിക് രംഗങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് അബ്ബാസിന്റെ പേര് ചര്‍ച്ചയാകാന്‍ കാരണം എന്ന് മറ്റ് ചിലര്‍ കൗണ്ടര്‍ വാദം ഉന്നയിക്കുന്നുണ്ട്.

അതേസമയം ഐശ്വര്യ റായ് ഒടുവിലായി അഭിനയിച്ചത് പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടാം ഭാഗത്തിലാണ്. ഇതിനിടെ ഐശ്വര്യയും അഭിഷേകും പിരിയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മാസങ്ങളോളം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും ഒരുമിച്ച് പൊതുവേദികളിലെത്തിയതോടെ ഗോസിപ്പുകളുടെ വായടയുകയായിരുന്നു. ഐശ്വര്യയെ വീണ്ടും സ്ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.


#first #forgave #after #warned #Aishwarya #slap #abbas #starts #behaving #out #bounds

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

Apr 15, 2025 10:39 PM

'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

സിനിമ ഒറ്റ ഇരുപ്പില്‍ കാണുമ്പോള്‍ എല്ലാ കാര്യങ്ങളും സ്വാഭാവികതയോടെയാണ് തോന്നുക....

Read More >>
Top Stories