വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസിലെ വിധി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വിധി പ്രഖ്യാപിക്കുന്ന തീയതി കോടതി വ്യക്തമാക്കിയിട്ടില്ല. കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ തങ്ങൾക്ക് മതിയായ സമയം അനുവദിച്ചില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കോടതിയിൽ ആവർത്തിച്ചു.
ചിത്രം റിവൈസിങ് കമ്മറ്റിക്ക് വിട്ട സിബിഎഫ്സി ചെയർപേഴ്സൻ്റെ ഉത്തരവ് നിർമാതാക്കൾ ചോദ്യം ചെയ്തില്ലെന്നും സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.
റിവൈസിങ് കമ്മിറ്റിക്ക് വിട്ടുവെന്ന സെൻസർ ബോർഡിൻ്റെ അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും ചെയർപേഴ്സൻ്റെ ഉത്തരവ് ഇത് വരെയും ലഭിച്ചിട്ടില്ലെന്നും കെ വി എൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു.
ലഭിക്കാത്ത ഓർഡർ എങ്ങനെ ചലഞ്ച് ചെയ്യും എന്നും വാദിച്ചു.എക്സാമിനിങ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതിൽ പ്രശ്നമില്ല. ഒരാളുടെ തീരുമാനം മാത്രമായി എങ്ങനെ നടപ്പാക്കുമെന്നും KVN പ്രൊഡക്ഷൻസിൻ്റെ അഭിഭാഷകൻ ചോദിച്ചു.
'Jananayaka' censor certificate case postponed again


































