'ജനനായകൻ' റിപ്പബ്ലിക്ക് ദിനത്തിലും തീയേറ്ററുകളിലേക്കില്ല; പ്രദർശനാനുമതിയിൽ വിധി 27ന്

'ജനനായകൻ' റിപ്പബ്ലിക്ക് ദിനത്തിലും തീയേറ്ററുകളിലേക്കില്ല; പ്രദർശനാനുമതിയിൽ വിധി 27ന്
Jan 24, 2026 03:34 PM | By Roshni Kunhikrishnan

ചെന്നൈ:(https://moviemax.in/) വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട അപ്പീലിൽ മദ്രാസ് ഹൈക്കോടതി ഈ മാസം 27-ന് വിധി പ്രസ്താവിക്കും. ഇതോടെ റിപ്പബ്ലിക് ദിന അവധിക്ക് ചിത്രം തിയേറ്ററുകളിലെത്തില്ലെന്ന് ഉറപ്പായി. റിലീസ് കാത്തിരുന്ന ആരാധകർക്ക് കോടതി നടപടികൾ നീളുന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്.

മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിലേക്ക്‌ കടക്കുന്ന വിജയ് അഭിനയിക്കുന്ന അവസാനചിത്രമെന്ന് കരുതപ്പെടുന്ന ജനനായകൻ പൊങ്കലിനുമുൻപ്‌ ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തിക്കാനാണ് വിതരണക്കാർ തീരുമാനിച്ചിരുന്നത്.

എന്നാൽ, സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നകാര്യം പുനഃപരിശോധനാസമിതിയുടെ പരിഗണനയ്ക്കുവിടാൻ സെൻസർ ബോർഡ് ചെയർമാൻ തീരുമാനിച്ചു. ഇതേത്തുടർന്നാണ് വിഷയം കോടതിയിലെത്തിയത്.

സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റോടെ ഉടൻ പ്രദർശനാനുമതി നൽകണമെന്ന് ജസ്റ്റിസ് പി.ടി. ആഷയുടെ ഹൈക്കോടതി ബെഞ്ച് ജനുവരി ഒൻപതിന് രാവിലെ വിധിച്ചിരുന്നു.

ഇതിനെ ചോദ്യംചെയ്ത് സെൻസർ ബോർഡ് ഉടൻതന്നെ അപ്പീൽനൽകുകയും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വൈകീട്ട് 3.30-ന് അത് പരിഗണിച്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു.

ഇതിനെ ചോദ്യംചെയ്ത് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം ഹൈക്കോടതിക്കുവിടുകയാണ് സുപ്രീംകോടതി ചെയ്തത്.

ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവയും ജസ്റ്റിസ് ജി. അരുൺ മുരുകനുമടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച കേസിലെ വാദം പൂർത്തിയാക്കി.

സെൻസർ ബോർഡിന്റെയും സിനിമയുടെ നിർമാതാക്കളുടെയും വാദംകേട്ട കോടതി ഹർജി വിധിപറയാൻ മാറ്റി. ജനുവരി 27-ന് രാവിലെ 10.30-ന് ഹർജിയിൽ വിധിപറയുമെന്നാണ് കോടതി വൃത്തങ്ങൾ വെള്ളിയാഴ്ച അറിയിച്ചത്.


Vijay starrer 'Jananayakan' to get screening approval on 27th

Next TV

Related Stories
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

Jan 21, 2026 02:28 PM

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ...

Read More >>
'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

Jan 20, 2026 07:52 PM

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും...

Read More >>
ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

Jan 19, 2026 10:00 AM

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി...

Read More >>
'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Jan 16, 2026 10:03 AM

'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

'നാഗബന്ധം': നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

Read More >>
Top Stories










News Roundup