(https://moviemax.in/)താടിയെടുത്ത് മീശ പിരിച്ചുള്ള പുത്തൻ ലുക്കിലൂടെ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് മോഹൻലാൽ. ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ഈ ചിത്രത്തിന് 'ചുമ്മാ' എന്ന രസകരമായ ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത്. #L366 എന്ന ഹാഷ്‌ടാഗോടെ എത്തിയ ചിത്രം നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.
'തുടരും' എന്ന സൂപ്പർഹിറ്റിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'L366'. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയും L366-നുണ്ട്. മലയാള സിനിമ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നാണിത്.
തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം -ജേക്‌സ് ബിജോയ്, സഹസംവിധാനം -ബിനു പപ്പു, എഡിറ്റിംഗ് -വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ -ഗോകുൽദാസ്, കോസ്റ്റ്യൂം -മഷാർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ -സുധർമൻ, രചന -രതീഷ് രവി, മേക്കപ്പ് -റോണെക്‌സ് സേവിയർ.
Mohanlal shares new picture that excites fans


































