(https://moviemax.in/)ബസിലെ വ്യാജ ആരോപണത്തെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പടരുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ പ്രതികരിച്ച് അവതാരകയും ബിഗ് ബോസ് താരവുമായ മസ്താനി. ദീപക് എന്ന യുവാവിന്റെ മരണം അത്യന്തം വേദനാജനകമാണെന്നും അതിന് കാരണക്കാരിയായ സ്ത്രീയെ താൻ പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് താരം സംസാരിച്ചത്.
ദീപക്കിന്റെ മരണം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. അതിന് ഉത്തരവാദിയായ സ്ത്രീയുടെ പ്രവർത്തി ന്യായീകരിക്കാൻ കഴിയില്ല
ഈ സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സ്ത്രീകളെ മൊത്തത്തിൽ പരിഹസിക്കുന്ന രീതിയിലുള്ള മീമുകളും വീഡിയോകളും വ്യാപകമാകുന്നുണ്ട്. എല്ലാ സ്ത്രീകളും ഇങ്ങനെയുള്ളവരാണെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മസ്താനി ചൂണ്ടിക്കാട്ടി.
ഒരു ഷിംജിതയോ അക്സ കെ റെജിയോ ഉണ്ടായപ്പോഴേക്കും സ്ത്രീകൾക്കെതിരെ ഇത്രയും വലിയ പ്രതിഷേധം ഉയരുന്നു. എങ്കിൽ ആയിരക്കണക്കിന് ഗോവിന്ദച്ചാമിമാരെ പേടിച്ച് ജീവിക്കുന്ന സ്ത്രീകൾ എന്ത് ചെയ്യണം? എല്ലാ പുരുഷന്മാരും ഗോവിന്ദച്ചാമിമാരാണെന്ന് സ്ത്രീകൾ ആരും പറയുന്നില്ലല്ലോ എന്നും താരം ചോദിച്ചു.
മിക്കവാറും എല്ലാ സ്ത്രീകൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും പുരുഷന്മാരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ചൂഷണമോ മോശം അനുഭവമോ നേരിടേണ്ടി വന്നിട്ടുണ്ടാകും. അപ്പോഴൊന്നും ഒരു വർഗത്തെ മുഴുവൻ തങ്ങൾ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് മസ്താനി ഓർമ്മിപ്പിച്ചു.
Mastani slams cyber attacks, says not all men are Govindachamis


































