( https://moviemax.in/) 32 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് മലയാള സിനിമയിലെ വിസ്മയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ലോകപ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ സംവിധാനത്തില്‍ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്കായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
അണിയറയില്‍ ഇത്തരം ഒരു സിനിമ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ചിത്രത്തിന്‍റെ പേര് അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് നടക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഇന്നലെ അറിയിച്ചതോടെ സിനിമാ ലോകം വലിയ ആവേശത്തിലായിരുന്നു. മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിച്ച ഈ ശ്രദ്ധേയ കൂട്ടുകെട്ട് മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകർ.
പദയാത്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലളിതമെങ്കിലും മനോഹരമായ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രവുമാണ് ഇത്.
സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അടൂരും കെ വി മോഹന്‍ കുമാറും ചേര്‍ന്നാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മീര സാഹിബ്, നിര്‍മ്മാണ സഹകരണം ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍, കലാസംവിധാനം ഷാജി നടുവില്‍, സംഗീത സംവിധാനം മുജീബ് മജീദ്, നിര്‍മ്മാണ മേല്‍നോട്ടം സുനില്‍ സിംഗ്, നിര്‍മ്മാണ നിയന്ത്രണം ബിനു മണമ്പൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം എസ് ബി സതീശന്‍, ശബ്ദ മിശ്രണം കിഷന്‍ മോഹന്‍ (സപ്താ റെക്കോര്‍ഡ്സ്), സ്റ്റില്‍സ് നവീന്‍ മുരളി, പരസ്യ പ്രചാരണം വിഷ്ണു സുഗതന്‍, പരസ്യകല ആഷിഫ് സലിം.
Legends reunite; Adoor - Mammootty film coming soon, title announced



































