(https://moviemax.in/)തന്റെ പ്രായത്തെ വെല്ലുന്ന ഊർജ്ജസ്വലതയുമായി വേദിയിൽ ചുവടുവെച്ച് നടൻ ഇന്ദ്രൻസ്. അദ്ദേഹം പ്രധാന വേഷത്തിലെത്തുന്ന 'ആശാൻ' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയാണ് താരം ആരാധകരെ ആവേശം കൊള്ളിച്ചത്. 'ധുരന്ദർ' എന്ന സിനിമയിലൂടെ വൈറലായ 'Fa9La' എന്ന അറബിക് ഗാനത്തിനൊപ്പമാണ് ഇന്ദ്രൻസും സഹതാരങ്ങളും തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്.
വളരെ സ്റ്റൈലിഷ് ആയി വേദിയിലേക്ക് എത്തിയ താരം തന്നെയാണ് നൃത്തത്തിന് നേതൃത്വം നൽകിയത്. താരത്തിന്റെ അപ്രതീക്ഷിത എനർജി കണ്ട് അമ്പരന്ന ആരാധകർ "ആശാൻ ശരിക്കും മാസാണ്" എന്നാണ് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഹുസം അസീം ചിട്ടപ്പെടുത്തിയ ഈ അറബിക് ഗാനത്തിന് അക്ഷയ് ഖന്നയുടെ സ്റ്റെപ്പുകളിലൂടെയാണ് ആദ്യം ലോകമെമ്പാടും ആരാധകരുണ്ടായത്. എന്നാൽ ഇപ്പോൾ ഇന്ദ്രൻസിന്റെ ചുവടുകളും ഇൻ്റർനെറ്റിൽ തരംഗമായി മാറിക്കഴിഞ്ഞു.
'ഗപ്പി', 'അമ്പിളി' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ജോൺപോൾ ജോർജ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആശാൻ'. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രം പൂർണ്ണമായും ഹാസ്യത്തിന് മുൻഗണന നൽകിയാണ് ഒരുക്കിയിരിക്കുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ഉടൻ തന്നെ തീയറ്ററുകളിലെത്തും.
'Ashaan' performs a brilliant dance on stage; Social media is intrigued

































