മെഗാ ഹിറ്റായ 'തുടരും' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ സെറ്റിൽ മോഹൻലാൽ ജോയിൻ ചെയ്തു. ഈ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രവും ഇതായിരിക്കും.
രതീഷ് രവി ആണ് 'L366'ന്റെ തിരക്കഥ ഒരുക്കുന്നത്. 'തുടരും' ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ചിത്രമാണ് ഒരുങ്ങുന്നത്. മീരാ ജാസ്മിനാണ് സിനിമയിലെ നായികയെന്നാണ് റിപ്പോർട്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിങ്- വിവേക് ഹർഷൻ, ശബ്ദ സംവിധാനം - വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം- മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ - ഗോകുൽ ദാസ്, കോ ഡയറക്ഷൻ -ബിനു പപ്പു, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്. ആരംഭിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്.
ഷൂട്ടിങ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്മാൻ ചിത്രമായ 'മോളിവുഡ് ടൈംസി'നു ശേഷം വരുന്ന ചിത്രവും, 'ദൃശ്യം 3' ക്ക് ശേഷമെത്തുന്ന ചിത്രവും ഇതായിരിക്കും.
ഏപ്രിൽ രണ്ടിനാണ് ജീത്തു ജോസഫ്-മോഹൻലാൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം മലയാളികള്‍ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റിലീസ് ആണ് 'ദൃശ്യം 3'. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്.
Mohanlal now in police uniform 'L366' begins Lalettan on the sets of Tarun Murthy's film




























