(https://moviemax.in/)മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് 'മാനസപുത്രി'യിലെ ഗ്ലോറിയ എന്ന വില്ലത്തി വേഷത്തിലൂടെ സുപരിചിതയായ താരമാണ് അർച്ചന സുശീലൻ. സ്ക്രീനിൽ വില്ലത്തിയായി തിളങ്ങിയെങ്കിലും ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെയാണ് താരത്തിന്റെ യഥാർത്ഥ വ്യക്തിത്വം പ്രേക്ഷകർ തിരിച്ചറിഞ്ഞത്. അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന അർച്ചന, ഇപ്പോൾ തന്റെ കുടുംബവിശേഷങ്ങളും നടി ആര്യയുമായുള്ള സൗഹൃദവും പങ്കുവെക്കുകയാണ്.
നടിയും അവതാരകയുമായ ആര്യ ബഡായി അർച്ചനയുടെ മുൻ നാത്തൂനാണ് (ആര്യയുടെ മുൻ ഭർത്താവ് രോഹിത്തിന്റെ സഹോദരിയാണ് അർച്ചന). വിവാഹമോചനത്തിന് ശേഷവും ആര്യയുമായുള്ള തന്റെ സൗഹൃദത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് അർച്ചന വ്യക്തമാക്കുന്നു.
സാഹചര്യങ്ങൾ മാറിയെങ്കിലും ആര്യയോടുള്ള ഇഷ്ടത്തിന് കുറവില്ല. തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം തങ്ങൾ രണ്ടുപേരുമല്ലെന്ന് താരം പറയുന്നു.സംസാരിക്കാൻ ഏറെ കംഫർട്ടബിൾ ആയ വ്യക്തിയാണ് ആര്യ. ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ ഇരുവരും പരസ്പരം താങ്ങായി നിൽക്കാറുണ്ട്.ഒരാളുടെ സാഹചര്യം മാറിയാലും സ്വഭാവം മാറില്ലെന്നും, ആര്യയുടെ സ്വഭാവത്തോടുള്ള മതിപ്പ് എന്നും നിലനിൽക്കുമെന്നും അർച്ചന കൂട്ടിച്ചേർത്തു.
അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി താരം കലാരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്.നിലവിൽ യുഎസിലാണ് അർച്ചന സ്ഥിരതാമസമാക്കിയിരിക്കുന്നത്.വിവാഹിതയായ അർച്ചനയ്ക്ക് ഒരു മകനുണ്ട്. കുടുംബജീവിതത്തിലെ സന്തോഷങ്ങളുമായി താരം മുന്നോട്ട് പോവുകയാണ്.
Archana Suseelan says her friendship with Arya is as open as ever



































