മുംബൈ:(https://moviemax.in/) മുംബൈയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് നടൻ കമാൽ റാഷിദ് ഖാൻ (കെ.ആർ.കെ.) മുംബൈ പോലീസ് പിടിയിൽ.
സംശയ നിഴലിലായിരുന്ന നടനെ വെള്ളിയാഴ്ച ഓഷിവാര പോലീസാണ് കസ്റ്റഡിയിലെടുത്തത്. തന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയതെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും കെ.ആർ.കെ. പോലീസിനോട് പറഞ്ഞു.
ഇദ്ദേഹത്തിന്റെ തോക്ക് പോലീസ് പിടിച്ചെടുത്തു. തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും ശനിയാഴ്ച രാവിലെയോടെ നടന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ജനുവരി 18-നാണ് അന്ധേരി ഓഷിവാരയിലെ പാർപ്പിട സമുച്ചയത്തിന് നേരെ രണ്ട് റൗണ്ട് വെടിവെപ്പുണ്ടായത്.
നളന്ദ സൊസൈറ്റിയിലെ രണ്ടാമത്തെയും നാലാമത്തെയും നിലകളിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. ഇതിൽ ഒരു ഫ്ലാറ്റ് ഒരു സംവിധായകന്റേതും മറ്റൊന്ന് ഒരു മോഡലിന്റേതുമാണ്.
ഓശിവാര പോലീസിലെ 18 അംഗ സംഘവും ക്രൈം ബ്രാഞ്ചും ചേർന്നാണ് കേസ് അന്വേഷിച്ചത്.
ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കമാൽ ആർ. ഖാന്റെ ബംഗ്ലാവിൽ നിന്നാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു.
Kamal Rashid Khan arrested in connection with shooting at Mumbai residential complex


































