ബോക്സ് ഓഫീസ് വിറപ്പിക്കാൻ പ്രഭാസ് വരുന്നു; 'രാജാ സാബി'ലെ ആവേശം നിറച്ച് 'ഔവ്വ ഔവ്വ' ഗാനം പുറത്ത്

ബോക്സ് ഓഫീസ് വിറപ്പിക്കാൻ പ്രഭാസ് വരുന്നു; 'രാജാ സാബി'ലെ ആവേശം നിറച്ച് 'ഔവ്വ ഔവ്വ' ഗാനം പുറത്ത്
Jan 6, 2026 04:33 PM | By Roshni Kunhikrishnan

[moviemax.in]ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം 'രാജാ സാബ്' ജനുവരി 9-ന് തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഒരു കാലഘട്ടത്തിൽ തരംഗമായിരുന്ന 'ഡിസ്കോ ഡാൻസറി'ലെ 'ഔവ്വ ഔവ്വ നാച്ചെ നാച്ചെ' എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സ് പതിപ്പാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ബപ്പി ലാഹിരി - ഉഷ ഉതുപ്പ് കൂട്ടുകെട്ടിൽ പിറന്ന വിഖ്യാത ഗാനത്തിന് പുതിയ ഭാവം നൽകിയിരിക്കുന്നത് സംഗീത സംവിധായകൻ തമൻ. എസ് ആണ്. പ്രഭാസിനൊപ്പം മൂന്ന് സുന്ദരികൾ ചടുലമായ ചുവടുകളുമായെത്തുന്ന ഈ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. തമൻ, നകാഷ് അസിസ്, ബൃന്ദ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മുമ്പ് കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലും സ്വാഗിലും പ്രഭാസ് ഇരട്ടവേഷത്തിൽ എത്തുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.ഐതിഹ്യങ്ങളും മിത്തുകളും കോർത്തിണക്കിയുള്ള ഈ ചിത്രം ഒരു കംപ്ലീറ്റ് മാസ് എന്റർടൈനറായിരിക്കും.

സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ് എന്നിവർക്കൊപ്പം മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.വമ്പൻ റിലീസായെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

'ബാഹുബലി' ഫെയിം ആർ.സി. കമൽ കണ്ണൻ ഒരുക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങൾ ചിത്രത്തിന് വലിയൊരു ദൃശ്യവിരുന്നായിരിക്കുമെന്ന് ട്രെയിലർ 2.0 ഉറപ്പുനൽകുന്നു. മാരുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് 'രാജാ സാബ്' എത്തുന്നത്. ജനുവരി 9 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ രാജാ സാബിന്റെ സംഹാര താണ്ഡവം ആരംഭിക്കും.


The song 'Auvva Auva' is out, filling the excitement of 'Raja Saab'

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
Top Stories