---
title: "മകൾ ജനിച്ച വിവരം പുറത്തുവിട്ടത് ഭീഷണിക്ക് വഴങ്ങി'; മകളെക്കുറിച്ച് പ്രിയങ്ക ചോപ്രയുടെ കരളലിയിക്കുന്ന വെളിപ്പെടുത്തൽ"
english_title: "Priyanka Chopra's heartbreaking revelation about her daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344930/priyanka-chopras-heartbreaking-revelation-about-her-daughter"
published_at: "2026-03-01T11:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3dc7ec5f00_Priyanka_Chopras_heartbreaking_revelation_about_her_daughter.jpg"
keywords: []
---

# മകൾ ജനിച്ച വിവരം പുറത്തുവിട്ടത് ഭീഷണിക്ക് വഴങ്ങി'; മകളെക്കുറിച്ച് പ്രിയങ്ക ചോപ്രയുടെ കരളലിയിക്കുന്ന വെളിപ്പെടുത്തൽ

> **Lead Summary:** ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം പ്രിയങ്ക ചോപ്ര തന്റെ മകളുടെ ജനനവുമായി ബന്ധപ്പെട്ട വൈകാരികമായ വെളിപ്പെടുത്തലുമായി രംഗത്ത്. 2018-ൽ ഗായകൻ നിക്ക് ജോനാസിനെ വിവാഹം കഴിച്ച പ്രിയങ്കയ്ക്ക് 2022 ജനുവരി 15-നാണ് വാടകഗർഭധാരണത്തിലൂടെ മകൾ മാൾട്ടി മേരി ചോപ്ര ജനിക്കുന്നത്. കുഞ്ഞിന്റെ ജനനം അതീവ സങ്കീർണ്ണമായ സാഹചര്യത്തിലായിരുന്നുവെന്നും എന്നാൽ ഒരു ഭീഷണി സന്ദേശത്തെ തുടർന്നാണ് ഈ വിവരം നേരത്തെ പുറത്തുവിടാൻ തങ്ങൾ നിർബന്ധിതരായതെന്നും പ്രിയങ്ക വെളിപ്പെടുത്തി. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഘട്ടത്തിലുണ്ടായ ഈ സമ്മർദ്ദം ഏറെ പ്രയാസകരമായിരുന്നുവെന്ന് താരം ഒരു അഭിമുഖത്തിൽ പങ്കുവെച്ചു.

## Article Content

ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം പ്രിയങ്ക ചോപ്ര തന്റെ മകളുടെ ജനനവുമായി ബന്ധപ്പെട്ട വൈകാരികമായ വെളിപ്പെടുത്തലുമായി രംഗത്ത്. 2018-ൽ ഗായകൻ നിക്ക് ജോനാസിനെ വിവാഹം കഴിച്ച പ്രിയങ്കയ്ക്ക് 2022 ജനുവരി 15-നാണ് വാടകഗർഭധാരണത്തിലൂടെ മകൾ മാൾട്ടി മേരി ചോപ്ര ജനിക്കുന്നത്. കുഞ്ഞിന്റെ ജനനം അതീവ സങ്കീർണ്ണമായ സാഹചര്യത്തിലായിരുന്നുവെന്നും എന്നാൽ ഒരു ഭീഷണി സന്ദേശത്തെ തുടർന്നാണ് ഈ വിവരം നേരത്തെ പുറത്തുവിടാൻ തങ്ങൾ നിർബന്ധിതരായതെന്നും പ്രിയങ്ക വെളിപ്പെടുത്തി. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഘട്ടത്തിലുണ്ടായ ഈ സമ്മർദ്ദം ഏറെ പ്രയാസകരമായിരുന്നുവെന്ന് താരം ഒരു അഭിമുഖത്തിൽ പങ്കുവെച്ചു.

> "ഒരു ദിവസം ഞങ്ങള്‍ക്കൊരു ടെക്‌സ്റ്റ് ലഭിച്ചു. മാള്‍ട്ടിയുടെ ജന്മം വിവരം ഉടനെ പത്രങ്ങളിലൂടെ പുറത്തുവരും. നിങ്ങള്‍ പറഞ്ഞില്ലെങ്കിലും അവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ പുറത്ത് വിടും എന്നായിരുന്നു സന്ദേശം. അതിനാല്‍ മകള്‍ ജനിച്ച വിവരം പുറത്തു പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അപ്പോള്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. അവള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നോ അവള്‍ ഉണ്ടാകുമോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു." പ്രിയങ്ക ചോപ്ര പറയുന്നു.

> "ഇരുപത്തിയേഴാം ആഴ്ചയിലായിരുന്നു കുഞ്ഞ് ജനിച്ചത്. ഡോക്ടര്‍ അക്കാര്യം പറഞ്ഞതും താന്‍ ഞെട്ടിപ്പോയി. വീട്ടിലെ ഫയര്‍ പ്ലേസിന് അരികില്‍ ഒമ്പത് മണിക്കൂറാണ് താന്‍ ഞെട്ടല്‍ മാറാതെ ഇരുന്നതെന്നും പ്രിയങ്ക പറയുന്നു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് തനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. പിന്നീട് മകള്‍ വീട്ടിലേക്ക് വന്നപ്പോള്‍ വീട്ടിലെ അമ്പലത്തിലിരുന്ന് അന്ന് തങ്ങളെല്ലാം പ്രാര്‍ത്ഥിച്ചു. ആദ്യമായി ഞാൻ പൊട്ടിക്കരഞ്ഞത് അപ്പോഴാണ്. പേടിച്ചിട്ടില്ല, മകള്‍ സുഖം പ്രാപിച്ച് വീട്ടിലെത്തിയതിലുള്ള നന്ദിയായിരുന്നു എന്റെ കണ്ണീർ." പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു. ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/344930/priyanka-chopras-heartbreaking-revelation-about-her-daughter)