( https://moviemax.in/ ) കൗമാരകാലത്ത് ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും താത്പര്യം തോന്നിയിരുന്നുവെന്ന് ഹോളിവുഡ് നടി കെയ്റ്റ് വിന്‍സ്‌ലെറ്റ്. പുരുഷന്മാരേയും സ്ത്രീകളേയും താന്‍ ചുംബിച്ചിട്ടുണ്ടെന്നും കെയ്റ്റ് പറഞ്ഞു.
ഈ അനുഭവങ്ങള്‍ പിന്നീട് പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെ പറ്റി പറഞ്ഞ സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് സഹായകമായെന്നും കെയ്റ്റ് പറഞ്ഞു. 'ടീം ഡീക്കിന്‍സ്' പോഡ്കാസ്റ്റിലാണ് ജീവിതത്തിലെ സ്വകാര്യ അനുഭവങ്ങളെ കുറിച്ച് താരം മനസ് തുറന്നത്.
കൗമാരകാലത്ത് എന്‍റെ ആദ്യ ലൈംഗിക അനുഭവമുണ്ടായത് പെണ്‍കുട്ടിയോടൊത്താണ്. ഞാന്‍ പെണ്‍കുട്ടികളെ ചുംബിച്ചിട്ടുണ്ട്, ആണ്‍കുട്ടികളേയും ചുംബിച്ചിട്ടുണ്ട്. അന്ന് ഒരു പ്രത്യേക ദിശയിലേക്ക് മാത്രമായി ചിന്തിച്ചിട്ടില്ല.
ആ പ്രായത്തില്‍ ബന്ധങ്ങളെ പറ്റി മനസിലാക്കാനുള്ള ആകാംക്ഷയും തുറന്ന മനസുമായിരുന്നു എനിക്ക്. രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള തീവ്രമായ ബന്ധത്തിന്‍റെ കഥ പറഞ്ഞ 'ഹെവന്‍ലി ക്രീച്ചേഴ്‌സ്' എന്ന സിനിമയിലെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചിട്ടുണ്ട്.
ആ രണ്ട് സ്ത്രീകൾ തമ്മിലുള്ള തീവ്രമായ ബന്ധത്തെക്കുറിച്ച് എനിക്ക് ആഴത്തിൽ മനസ്സിലാക്കാന്‍ സാധിച്ചു. കൗമാരപ്രായത്തിൽ രൂപപ്പെടുന്ന ഇത്തരം ആഴത്തിലുള്ള ബന്ധങ്ങളോട് തനിക്ക് എന്നും കൗതുകമുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പ്രശസ്തി തന്നെ എപ്പോഴും അസ്വസ്ഥയാക്കിയിട്ടുണ്ടെന്നും കെയ്റ്റ് പറഞ്ഞു. താൻ ഒരിക്കലും ശ്രദ്ധാകേന്ദ്രമാകാൻ ശ്രമിച്ചിട്ടില്ല, തന്‍റെ വിജയത്തിലൂടെ ലഭിക്കുന്ന പ്രശസ്തിയില്‍ പലപ്പോഴും വിയോജിപ്പ് തോന്നാറുണ്ടെന്നും താരം പറഞ്ഞു.
Kate reveals her first kiss with a girl


































