( https://moviemax.in/) ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം നടത്തിയ നിവിൻ പോളി– അജു വർഗീസ് കോമ്പോ ചിത്രം ‘സർവ്വം മായ’ യുടെ ഒടിടി തീയതി പ്രഖ്യാപിച്ചു. ചിത്രം ഹോട്സ്റ്റാറിലൂടെ ജനുവരി 30ന് സ്ട്രീമിങ് ആരംഭിക്കും.
നിവിൻ പോളിയുടെ വമ്പൻ തിരിച്ചുവരവാണ് ചിത്രത്തിലൂടെ മലയാളികൾ കണ്ടത്. അഖിൽ സത്യനാണ് സംവിധായകൻ. സിനിമയിൽ ഡെലുലു ആയി എത്തിയ റിയ ഷിബുവിന്റെ വീഡിയോയിലൂടെയാണ് അണിയറ പ്രവർത്തകർ സ്ട്രീമിങ് തീയതി അനൗൺസ് ചെയ്തത്.
സർവ്വം മായയുടെ ഒടിടി തീയതിക്കായി കാത്തിരിക്കുകയായിരുന്നു സിനിമാ പ്രേമികൾ. ജിയോ ഹോട്ട്സ്റ്റാർ നേരത്തെ തന്നെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരുന്നു. ആഗോള കളക്ഷനിൽ 131 കോടി കടന്നിരിക്കുകയാണ് ചിത്രം.
OTT date of ‘SarvamMaya’ announced

































