വീണ്ടും പോലീസ് വേഷത്തിൽ പൃഥ്വിരാജ്; നായിക കരീന കപൂർ, 'ദായ്‌റ' ചിത്രീകരണം പൂർത്തീകരിച്ചു

വീണ്ടും പോലീസ് വേഷത്തിൽ പൃഥ്വിരാജ്; നായിക കരീന കപൂർ, 'ദായ്‌റ' ചിത്രീകരണം പൂർത്തീകരിച്ചു
Dec 26, 2025 04:59 PM | By Roshni Kunhikrishnan

(https://moviemax.in/)പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹിന്ദി ചിത്രം ദായ്‌റയുടെ ചിത്രീകരണം പൂർത്തിയായി. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ദായ്‌റ. റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായക മേഘ്‌ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജ് പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ കരീന കപൂർ ആണ് നായിക. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയായ 'ദായ്‌റ' 2026-ൽ തിയേറ്ററുകളിൽ എത്തും.

സമൂഹത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ദായ്‌റയുടെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പ്രിഥ്വിരാജിന്റെ ഒരു പോലീസ് വേഷം പ്രേക്ഷകരിലേക്ക് എത്തുന്നത്. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ എഴുതുന്നത്.

ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്‌ന ഗുൽസാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള ഒരു നടിയോടൊപ്പം പ്രവർത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയിൽ പറഞ്ഞിരുന്നു. പിആർഒ- സതീഷ് എരിയാളത്ത്.

Prithviraj, Kareena Kapoor complete shooting for 'Daira'

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories










News Roundup