(https://moviemax.in/) തെന്നിന്ത്യൻ താരം ധനുഷും ബോളിവുഡ് നടി മൃണാൾ താക്കൂറും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്ക് സോഷ്യൽ മീഡിയയിൽ ഏറെ കാലത്തെ പഴക്കമുണ്ട്. ഇപ്പോഴിതാ, ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന വാർത്തകളാണ് സിനിമാ ലോകത്ത് പുതിയ ചർച്ചാവിഷയം.
വരാനിരിക്കുന്ന വാലന്റൈൻസ് ദിനത്തിൽ (ഫെബ്രുവരി 14) ഇരുവരും വിവാഹിതരാകുമെന്നാണ് 'ഫ്രീ പ്രസ്സ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ സ്വകാര്യ ചടങ്ങായിരിക്കും ഇതെന്നും സൂചനയുണ്ട്.
വിവിധ പൊതുവേദികളിൽ ഇരുവരെയും ഒന്നിച്ച് കണ്ടതോടെയാണ് പ്രണയവാർത്തകൾക്ക് തുടക്കമായത്. കഴിഞ്ഞ വർഷം മൃണാലിന്റെ 'സൺ ഓഫ് സർദാർ' സ്ക്രീനിംഗിന് ധനുഷ് എത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
വാർത്തകൾ സജീവമാണെങ്കിലും വിവാഹത്തെക്കുറിച്ച് ധനുഷോ മൃണാലോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മുൻപ് ഒരു അഭിമുഖത്തിൽ, ധനുഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും 'സൺ ഓഫ് സർദാർ' സ്ക്രീനിംഗിലേക്ക് ധനുഷിനെ ക്ഷണിച്ചത് അജയ് ദേവ്ഗൺ ആണെന്നും മൃണാൾ വ്യക്തമാക്കിയിരുന്നു.
എങ്കിലും, അടുത്തിടെ ധനുഷിന്റെ സഹോദരിയെ മൃണാൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തത് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാണെന്ന സൂചനയായിട്ടാണ് ആരാധകർ വിലയിരുത്തുന്നത്.
Dhanush and Mrunal Thakur to get married
































