---
title: "'വിവാഹക്കാര്യത്തിൽ വിടാതെ പിന്തുടരുന്ന ദൗർഭാഗ്യം; 42-ാം വയസ്സിലും തൃഷ അവിവാഹിതയായി തുടരുന്നത് എന്തുകൊണ്ട്?'"
english_title: "Why does Trisha remain single?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345050/why-does-trisha-remain-single"
published_at: "2026-03-02T09:36:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a50d56c25e8_news2.jpg"
keywords: []
---

# 'വിവാഹക്കാര്യത്തിൽ വിടാതെ പിന്തുടരുന്ന ദൗർഭാഗ്യം; 42-ാം വയസ്സിലും തൃഷ അവിവാഹിതയായി തുടരുന്നത് എന്തുകൊണ്ട്?'

> **Lead Summary:** **[ **തെന്നിന്ത്യൻ സിനിമാലോകത്തെ അനിഷേധ്യ സാന്നിധ്യമായ തൃഷ കൃഷ്ണൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. നടൻ വിജയ്‌യുടെ കുടുംബജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങൾക്ക് പിന്നിൽ തൃഷയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ആരാധകരെയും സിനിമാ വൃത്തങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

## Article Content

**[ **തെന്നിന്ത്യൻ സിനിമാലോകത്തെ അനിഷേധ്യ സാന്നിധ്യമായ തൃഷ കൃഷ്ണൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. നടൻ വിജയ്‌യുടെ കുടുംബജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങൾക്ക് പിന്നിൽ തൃഷയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ആരാധകരെയും സിനിമാ വൃത്തങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇത്തരമൊരു ആരോപണം ഉയർന്നതെങ്കിലും, ഇതിന് ആധാരമായ യാതൊരു തെളിവുകളും ആർക്കും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

രണ്ട് പതിറ്റാണ്ടിലേറെയായി സിനിമയിൽ ഒരേ പ്രൊഫഷണലിസത്തോടെ നിലകൊള്ളുന്ന തൃഷ, വിവാദങ്ങളിൽ നിന്ന് എന്നും അകന്നുനിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. സിനിമയെയും സ്വകാര്യ ജീവിതത്തെയും കൃത്യമായി വേർതിരിച്ചു കാണുന്ന തൃഷയുടെ പേര് ഇത്തരമൊരു ഗപ്പിപ്പിൽ വലിച്ചിഴയ്ക്കപ്പെടുന്നത് അവിശ്വസനീയമായാണ് പലരും കാണുന്നത്.

കുടുംബമൂല്യങ്ങൾക്ക് വലിയ വില കൽപ്പിക്കുന്ന താരം ഇപ്പോഴും അവിവാഹിതയായി തുടരുന്നത് പല കാരണങ്ങളാൽ വിവാഹം വൈകിപ്പോയതുകൊണ്ടാണ്. മുൻപ് പലതവണ വിവാഹത്തിന്റെ വക്കുവരെ എത്തിയ ആലോചനകൾ അവസാന നിമിഷം മുടങ്ങിപ്പോയ ഒരു ദൗർഭാഗ്യം താരത്തെ പിന്തുടരുന്നുണ്ട്.

ക്രിമിനൽ സൈക്കോളജിസ്റ്റ് ആകാൻ ആഗ്രഹിച്ചിരുന്ന തൃഷ യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. 1999-ൽ മിസ് ചെന്നൈ റണ്ണറപ്പായതോടെ തുടങ്ങിയ ആ യാത്ര ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ എത്തിനിൽക്കുന്നു.

തമിഴിലും തെലുങ്കിലും ഒരേപോലെ ഭാഗ്യനായികയായി മാറിയ തൃഷ, രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, വിജയ്, അജിത് എന്നിങ്ങനെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ച് തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്.

കേവലം ഗ്ലാമർ വേഷങ്ങളിൽ ഒതുങ്ങാതെ 'വിണ്ണൈത്താണ്ടി വരുവായ'യിലെ ജെസ്സിയായും '96'ലെ ജാനുവായും മലയാളി പ്രേക്ഷകർക്കിടയിലും താരം പ്രിയങ്കരിയായി. കരിയറിൽ വിജയങ്ങൾ ഒന്നൊന്നായി വെട്ടിപ്പിടിക്കുമ്പോഴും വ്യക്തിജീവിതത്തിലെ ഇത്തരം അനാവശ്യ വിവാദങ്ങളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിനിമയോടുള്ള കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് മാത്രം ഇന്നത്തെ നിലയിലേക്ക് വളർന്ന തൃഷയെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധികളെയും പക്വതയോടെ നേരിടാൻ കഴിയുമെന്നാണ് സിനിമാ ലോകം വിശ്വസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/345050/why-does-trisha-remain-single)