(https://moviemax.in/)സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങളായ അഖിൽ എൻ.ആർ.ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മഹാരാജ ഹോസ്റ്റൽ' സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒരു ഹൊറർ കോമഡി ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ടീസർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു.
ഷേണായീസ് തിയേറ്ററിൽ വെച്ച് നടന്ന ചടങ്ങിലാണ് സിനിമയുടെ കൗതുകം നിറയ്ക്കുന്ന ടീസർ പുറത്തിറക്കിയത്. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്.
നഗരത്തിലെ തൊഴുത്ത് പോലുള്ള ഒരു ബോയ്സ് ഹോസ്റ്റലിന്‍റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡന്‍റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഹൊററും കോമഡിയും ചേർത്തുവെച്ച ചിത്രം ഏവരേയും ആവോളം ചിരിപ്പിച്ച് പേടിപ്പിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
ചാരുചിത്ര പ്രൊഡക്ഷൻസ് & മധുമിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്.
ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റിൽസ്: കാഞ്ചൻ, ടൈറ്റിൽ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നന്ദു പ്രസാദ്, പിആർഒ: ആതിര ദിൽജിത്ത്.
The teaser of 'Maharaja Hostel' is out.


































.png)