'എനിക്ക് വേണ്ടി ദിലീപേട്ടന്‍ ഒരു കാര്യവുമില്ലാതെ, മിണ്ടാന്‍ പറ്റാത്ത ഒരാളെ കുനിച്ചിട്ട് തല്ലി' - നവ്യ നായര്‍

'എനിക്ക് വേണ്ടി ദിലീപേട്ടന്‍ ഒരു കാര്യവുമില്ലാതെ, മിണ്ടാന്‍ പറ്റാത്ത ഒരാളെ കുനിച്ചിട്ട് തല്ലി' - നവ്യ നായര്‍
Feb 4, 2025 01:20 PM | By Jain Rosviya

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായര്‍. മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും ഉള്ളുലയ്ക്കുകയുമൊക്കെ ചെയ്ത നിരവധി സിനിമകളിലെ നായികയാണ് നവ്യ നായര്‍.

ദിലീപ് നായകനായ ഇഷ്ടം ആയിരുന്നു നവ്യ ആദ്യമായി അഭിനയിച്ച സിനിമ. ജനപ്രീയ ജോഡിയാണ് ദിലീപും നവ്യയും. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ പിറന്നത് ഹിറ്റുകളാണ്. രസകരമായ ഒരുപാട് ലൊക്കേഷന്‍ ഓര്‍മ്മകളും അതിനാല്‍ ഇരുവര്‍ക്കുമിടയില്‍.

ഒരിക്കല്‍ തന്റെ ആദ്യ സിനിമയുടെ ലൊക്കേഷനില്‍ വച്ച് ദിലീപ് തനിക്ക് തന്ന പ്രാങ്കിന്റെ കഥ നവ്യ നായര്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

ദിലീപേട്ടന്റെ സ്ഥിരം പരിപാടിയുണ്ട്. സ്ഥിരമായി ഊമയായി അഭിനയിക്കുന്ന ഒരാളുണ്ട്. നന്നായി അഭിനയികകാന്‍ അറിയും. ദിലീപേട്ടന്‍ തന്നെ നമ്മളോട് വന്ന് വയ്യാത്തത് ആണ് എന്നൊക്കെ പറയും. അത് കഴിഞ്ഞ് നമ്മളും അയാളും തമ്മില്‍ എന്തെങ്കിലും തരത്തില്‍ തര്‍ക്കമോ കണക്ട് ചെയ്യുന്ന എന്തെങ്കിലുമോ വരും.

നമ്മളെ ഇറിറ്റേറ്റ് ചെയ്യിക്കുന്ന രീതിയില്‍ എന്തെങ്കിലും പുള്ളിയെക്കൊണ്ട് ചെയ്യിപ്പിക്കും. താന്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നോ മറ്റോ അര്‍ത്ഥം വരുന്ന എക്‌സ്പ്രഷന്‍ നമ്മള്‍ ഇടും. ഉടനെ ദിലീപേട്ടന്‍ വരികയും അയാളെ അടിക്കാന്‍ പോവുകയും ചെയ്യും.

എനിക്ക് വേണ്ടി ദിലീപേട്ടന്‍ ഒരു കാര്യവുമില്ലാതെ, മിണ്ടാന്‍ പറ്റാത്ത ഒരാളെ തല്ലാന്‍ പോയി. നമ്മള്‍ നോക്കുമ്പോള്‍ അവര്‍ ഭയങ്കര തല്ലാണ്. കമത്തിയിട്ട്, കുനിച്ചിട്ട് തല്ലി.

നാല് ഭാഗത്തു നിന്നും ആളുകള്‍ പിടിച്ചാണ് ഇവരെ മാറ്റുന്നത്. ഞാന്‍ എന്താണ് ഇപ്പോള്‍ സംഭവിച്ചതെന്ന് മനസിലാകാതെ നില്‍ക്കുകയാണ്. ഒന്നാമത്തേത് ആദ്യത്തെ സിനിമയാണ്.

നമ്മള്‍ മിണ്ടാതെ അച്ഛന്റേയും അമ്മയുടേയും അടുത്ത് പോയിരിക്കും. പിന്നെ ലൊക്കേഷനില്‍ ശ്മശാന മൂകതയാണ്. ആരും മിണ്ടില്ല. അതോടെ നമുക്ക് തന്നെ നമ്മള്‍ എന്തോ തെറ്റ് ചെയ്തുവെന്ന തോന്നലുണ്ടാകും.

അയാള്‍ സൈഡില്‍ മാറിയിരുന്ന് കണ്ണുനീരൊക്കെ തുടയ്ക്കുന്നുണ്ടാകും. മറുവശത്ത് ദിലീപേട്ടന്‍ ഇതേപ്പറ്റി സംസാരിക്കുന്നുണ്ടാകും. ധനുവിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല, ഒരു കാര്യവുമില്ലാതെ അവന്‍ ചൊറിയാന്‍ പോയിട്ടാണ്!

എല്ലാവരും സംസാരിക്കുന്നത് നമ്മളെപ്പറ്റിയാണ്. നമ്മള്‍ പേടിച്ച് മിണ്ടാതെ നില്‍ക്കുകയാണ്. ഞാന്‍ കാരണം ഒരു സെറ്റ് സ്തംബിച്ചു. പിന്നെ ഓരോരുത്തരായി വന്ന് നമ്മളോട് സംസാരിക്കും. അയാള്‍ യൂണിറ്റിലെ പണിയൊന്നും ചെയ്യാതെ മാറിയിരിക്കുകയാണ്. ദിലീപേട്ടന്റെ മുഖത്ത് ഗൗരവ്വം.

രാവിലെ പതിനൊന്ന് മണിയ്ക്ക് തുടങ്ങിയതാണ്. വൈകുന്നേരം വേണുവങ്കിള്‍ വന്നു. നമ്മള്‍ ലൊക്കേഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കരുത്, സിനിമയില്‍ പല തരത്തിലുള്ള ആളുകളുണ്ടാകും എന്നൊക്കെ പറഞ്ഞു. പിന്നെ ഉപദേശമാണ്.

ഇന്നസെന്റ് അങ്കിള്‍ വന്ന് ഉപദേശിച്ചു. ജീവിതത്തില്‍ ഞാന്‍ ഒരിക്കലും അവിശ്വസിക്കാത്ത സിബി അങ്കിള്‍ വരെ വന്ന് ഉപദേശിച്ചു. അവസാനം ഞാന്‍ കരഞ്ഞു തുടങ്ങി. ഞാന്‍ ഒന്നും ചെയ്തിട്ടില്ല, ദിലീപേട്ടന്‍ പോയി ചെയ്തതാണെന്ന് പറഞ്ഞു.

ഉടനെ ഇത് കേട്ട് ദിലീപേട്ടന്‍ എവിടെ നിന്നോ എന്ന പോലെ വന്നു. എന്റെ ഭാഗത്താണോ ധനു ഇപ്പോള്‍ തെറ്റ്? ഞാന്‍ അയാളോട് മാപ്പ് പറയണമോ? എന്നായി ദിലീപേട്ടന്‍. അങ്ങനെ അത് വളര്‍ത്തി വലുതാക്കി. അതോടെ വീണ്ടും നിശബ്ദതയായി.

ആകെ ഡള്‍ ആയിട്ടാണ് പിന്നെ അഭിനയിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ ആ ചേട്ടന്‍ മുന്നിലൂടെ ആ ടില്‍റ്റ് ഡൗണ്‍ ചെയ്‌തേ, അങ്ങോട്ടല്ല താഴോട്ട് എന്നൊക്കെ പറഞ്ഞ് നടക്കുന്നു. അത് കണ്ടതും ഇയാളല്ലേ അത് എന്ന് ഞാന്‍ അമ്പരന്നു.

ആകെ കണ്‍ഫ്യൂഷന്‍. പത്ത് മിനുറ്റ് കഴിഞ്ഞ് അയാള്‍ വീണ്ടും മുന്നിലൂടെ കടന്നു പോകും. ട്രോളി ഇട് ട്രോളി ഇട് എന്നൊക്കെ പറയും. അവസാനം ഇവരെല്ലാം കൂടെ വന്ന് പറ്റിച്ചേ എന്ന് പറഞ്ഞു. ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.



#Dileep #beat #someone #couldnt #speak #nothing #NavyaNair

Next TV

Related Stories
മിയ വീണ്ടും പ്രസവിച്ചോ? ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി സഹോദരി

Feb 6, 2025 10:07 PM

മിയ വീണ്ടും പ്രസവിച്ചോ? ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി സഹോദരി

ഗര്‍ഭിണി ആയത് മുതല്‍ എല്ലാ കാര്യങ്ങളും നല്ല രീതിയിലായിരുന്നു എങ്കിലും ഇടയ്ക്ക് ബ്ലീഡിങ് പോലുള്ള പ്രശ്‌നങ്ങള്‍ മിയയ്ക്ക് ഉണ്ടായിരുന്നു....

Read More >>
സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

Feb 6, 2025 08:24 PM

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം....

Read More >>
'രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വേട്ടയ്യനിൽ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല' -അലൻസിയർ

Feb 6, 2025 08:06 PM

'രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വേട്ടയ്യനിൽ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല' -അലൻസിയർ

ഇവർ‌ക്ക് രണ്ടുപേർക്കും അഭിനയം അറിഞ്ഞുകൂടെന്ന കാര്യം എനിക്ക് അപ്പോഴാണ് മനസിലായത്....

Read More >>
മീര ജാസ്മിനുമായി പൃഥ്വിരാജിന്റെ മോതിരമാറ്റം വരെ കഴിഞ്ഞു? നടിയെ പ്രണയിച്ച് ചതിച്ചെന്നും ആരോപണം

Feb 6, 2025 02:56 PM

മീര ജാസ്മിനുമായി പൃഥ്വിരാജിന്റെ മോതിരമാറ്റം വരെ കഴിഞ്ഞു? നടിയെ പ്രണയിച്ച് ചതിച്ചെന്നും ആരോപണം

ഒരു അമ്മയും സ്വന്തം മകന് വിവാഹത്തിന് മുന്‍പ് പ്രണയം ഉണ്ടായിരുന്നെന്ന് ഒരിക്കലും തുറന്നു സമ്മതിക്കില്ല....

Read More >>
 ലിജോ മോൾ കല്യാണം കഴിച്ചത് സ്ത്രീധനം കൊടുത്തിട്ട്? 'ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കരുത്'; നടിയുടെ വെളിപ്പെടുത്തൽ

Feb 6, 2025 12:44 PM

ലിജോ മോൾ കല്യാണം കഴിച്ചത് സ്ത്രീധനം കൊടുത്തിട്ട്? 'ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കരുത്'; നടിയുടെ വെളിപ്പെടുത്തൽ

അടുത്തകാലത്തും സ്ത്രീധന തന്നെ പേരില്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളെ പറ്റി...

Read More >>
Top Stories










News Roundup