---
title: "'നീ എന്ത് ദ്രോഹമാടാ ചെയ്തത്? നിന്റെ പേര് പറഞ്ഞാൽ തെറിയാണല്ലോ'; ഫുക്രുവിനോട് വിജയ് ബാബു"
english_title: "Vijay Babu to Fukru"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348379/vijay-babu-to-fukru"
published_at: "2026-03-18T12:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba516e8ea63_Vijay_Babu_to_Fukru.jpg"
keywords: []
---

# 'നീ എന്ത് ദ്രോഹമാടാ ചെയ്തത്? നിന്റെ പേര് പറഞ്ഞാൽ തെറിയാണല്ലോ'; ഫുക്രുവിനോട് വിജയ് ബാബു

> **Lead Summary:** സോഷ്യൽ മീഡിയയിലൂടെയും ബിഗ് ബോസിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ കൃഷ്ണ ജീവ് എന്ന ഫുക്രുവിനെതിരെയുള്ള സൈബർ ആക്രമണങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. നാളെ തിയേറ്ററുകളിൽ എത്തുന്ന 'ആട് 3' എന്ന ചിത്രത്തിൽ ഫുക്രുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ സിനിമയിൽ താരം ഉണ്ടെന്ന വാർത്ത പുറത്തുവന്നത് മുതൽ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിംഗാണ് നടക്കുന്നത്. ഫുക്രു ഉള്ളതുകൊണ്ട് സിനിമയുടെ ഭാവി അവതാളത്തിലാകുമെന്ന തരത്തിലായിരുന്നു പല വിമർശനങ്ങളും.

## Article Content

സോഷ്യൽ മീഡിയയിലൂടെയും ബിഗ് ബോസിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ കൃഷ്ണ ജീവ് എന്ന ഫുക്രുവിനെതിരെയുള്ള സൈബർ ആക്രമണങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. നാളെ തിയേറ്ററുകളിൽ എത്തുന്ന 'ആട് 3' എന്ന ചിത്രത്തിൽ ഫുക്രുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ സിനിമയിൽ താരം ഉണ്ടെന്ന വാർത്ത പുറത്തുവന്നത് മുതൽ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിംഗാണ് നടക്കുന്നത്. ഫുക്രു ഉള്ളതുകൊണ്ട് സിനിമയുടെ ഭാവി അവതാളത്തിലാകുമെന്ന തരത്തിലായിരുന്നു പല വിമർശനങ്ങളും.

ഈ സാഹചര്യത്തിൽ, സിനിമയുടെ നിർമ്മാതാവ് വിജയ് ബാബു ഫുക്രുവിനോട് നടത്തുന്ന പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇത്രയധികം സൈബർ ആക്രമണങ്ങൾ നേരിടാൻ മാത്രം ഫുക്രു എന്ത് തെറ്റാണ് ചെയ്തതെന്നാണ് വിജയ് ബാബു ചോദിക്കുന്നത്. ഇത്തരം വിമർശനങ്ങളെ നേരിട്ടുകൊണ്ട് തന്നെ ചിത്രം നാളെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.

> ആട് 3യുടെ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ഫുക്രുവിനോടുള്ള വിജയ് ബാബുവിന്റെ ചോദ്യം. "ഫുക്രു..നീ എന്താടാ..നീ എന്ത് ദ്രോഹമാടാ ആളുകളോട് ചെയ്തേ. നിന്റെ പേര് പറഞ്ഞാൽ തെറിയാണല്ലോ..എന്താടാ പ്രശ്നം", എന്നാണ് വിജയ് ബാബു ചോദിച്ചത്. "എനിക്കൊരു പിടുത്തവും കിട്ടിയിട്ടില്ല. ഞാൻ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ അത് ചെയ്യാമായിരുന്നു. ഇത് അതും പറഞ്ഞു തരത്തില്ല. എന്നെ കൊണ്ടൊന്നും ചെയ്യാനും സമ്മതിക്കുന്നില്ല. അവർക്ക് ഈ​ഗോ ഉണ്ടാക്കാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ് ഞാനിപ്പോൾ. അങ്ങനെ ആയിപ്പോയി ഞാൻ. പാല കാര്യത്തിനും ഞാൻ ബാക്ക് വലിഞ്ഞ് പോകുന്നുണ്ട്", എന്നായിരുന്നു ഫുക്രുവിന്റെ മറുപടി.

> ഫുക്രു ആദ്യമായാണ് ഒരു സിനിമയിൽ മുഴുനീളേ അഭിനയിക്കുന്നത്. അറുപത്, എഴുപത് ദിവസം വരെ ഫുക്രു ഷൂട്ടനായി ഉണ്ടായിരുന്നുവെന്നും വിജയ് ബാബു പറയുന്നുണ്ട്. "ഞാൻ ഒരു സിനിമയിൽ അഭിനയിച്ചുവെന്ന് ആളുകൾ അറിയുന്നത് ഫ്രൈഡേ ഫിലിംസിന്റെ ഹോമിൽ അഭിനയിച്ചപ്പോഴാണ്. രണ്ടാമതൊരു നല്ല സിനിമ കിട്ടുന്നതും ഫ്രൈഡേ ഫിലിംസിലൂടെ തന്നെ. ശരിക്കും ഞാനാണ് ഒരു എപ്പിക് ഫാന്റസിയിലൂടെ ജീവിക്കുന്നത്", എന്നായിരുന്നു ഫുക്രുവിന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/348379/vijay-babu-to-fukru)