ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോകാന്‍ വന്നു; ഷര്‍ട്ട് പോലുമിടാതെ ഓടി രക്ഷപ്പെട്ട സെയ്ഫ് അലി ഖാന്‍

ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോകാന്‍ വന്നു; ഷര്‍ട്ട് പോലുമിടാതെ ഓടി രക്ഷപ്പെട്ട സെയ്ഫ് അലി ഖാന്‍
Feb 5, 2025 11:06 AM | By Jain Rosviya

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. അമ്മയുടെ പാതയിലൂടെയാണ് സെയ്ഫ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സെയ്ഫിന് സാധിച്ചു.

ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരമാണ് സെയ്ഫ് അലി ഖാന്‍. ഇപ്പോഴിതാ സെയ്ഫിന്റെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

തന്റെ പ്രകടനം കൊണ്ട് സെയ്ഫ് അമ്പരിപ്പിച്ച സിനിമകള്‍ നിരവധിയാണ്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും സെയ്ഫ് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

വിവാദങ്ങളൊന്നും സെയ്ഫിന് പുത്തരിയല്ല. ഒരിക്കല്‍ സിനിമാസെറ്റില്‍ നിന്നും ഷര്‍ട്ട് പോലും ഇടാതെ സെയ്ഫിന് ഓടി രക്ഷപ്പെടേണ്ടി വന്നൊരു സംഭവവുമുണ്ട്. അതേക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

സംഭവം നടക്കുന്നത് ഓംകാരയുടെ ചിത്രീകരണത്തിനിടെയാണ്. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമാണ് ഓംകാര. അജയ് ദേവ്ഗണ്‍, വിവേക് ഒബ്‌റോയ്, കരീന കപൂര്‍, കൊങ്കണ സെന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

വില്യം ഷെക്‌സ്പിയറുടെ ഒഥല്ലോയുടെ അഡാപ്‌റ്റേഷനായിരുന്നു ഓംകാര. ചിത്രം നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയവും നേടുകയും ചെയ്തിരുന്നു. ചിത്രത്തില്‍ വില്ലനായാണ് സെയ്ഫ് അഭിനയിച്ചത്. സെയ്ഫിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു ഓംകാരയിലൂടെ ലംഗ്ഡാ ത്യാഗി.

അലഹബാദിലായിരുന്നു ഓംകാരയുടെ ചിത്രീകരണം നടന്നത്. ചിത്രീകരണ സമയത്ത് യുപിയിലെ ഗുണ്ടാ സംഘങ്ങള്‍ ബോളിവുഡ് താരങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേക്കുറിച്ച് ഒരിക്കലൊരു അഭിമുഖത്തില്‍ വിവേക് ഒബ്‌റോയ് സംസാരിച്ചിരുന്നു. താനും അജയ് ദേവ്ഗണും കാരണം സെയ്ഫ് അന്ന് ഷര്‍ട്ട് പോലുമിടാതെ ഓടിയതിനെക്കുറിച്ചും വിവേക് ഒബ്‌റോയ് സംസാരിക്കുന്നുണ്ട്.

''അലഹബാദിലെ പ്രയാഗ് രാജ് ക്ഷേത്രത്തില്‍ ഒരു സീന്‍ ചിത്രീകരിക്കുകയായിരുന്നു. എന്റേയും അജയ് ദേവഗ്ണിന്റേയും ഭാഗം പൂര്‍ത്തിയായി. ഞങ്ങള്‍ ചോപ്പറില്‍ തിരികെ പോരാന്‍ തയ്യാറാവുകയായിരുന്നു.

ഈ സമയം സെയ്ഫിന്റെ ഭാഗം ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അതും പറഞ്ഞ് അദ്ദേഹത്തെ കളിയാക്കുകയും ചെയ്തു. ഞങ്ങള്‍ പോവുകയാണ്, നിനക്ക് മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകുമെന്ന് കരുതുന്നു എന്നൊക്കെ പറഞ്ഞു.

ഞങ്ങള്‍ ചോപ്പറില്‍ കയറിയതും കാണുന്നത് തന്റെ സീന്‍ തീര്‍ത്ത് ഓടി വരുന്ന സെയ്ഫിനെയാണ്. അദ്ദേഹം ഷര്‍ട്ട് പോലും ഇട്ടിട്ടുണ്ടായിരുന്നില്ല'' എന്നാണ് വിവേക് പറഞ്ഞത്.

അതേസമയം സെയ്ഫിനെതിരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണം വലിയ വാര്‍ത്തയായി മാറിയിരുന്നു. തന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമം തടയുന്നതിനിടെയാണ് സെയ്ഫിന് പരുക്കേറ്റത്. തുടര്‍ന്ന് താരത്തെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.

അക്രമിയെ പിടികൂടിയിരുന്നു. ആശുപത്രി വിട്ട സെയ്ഫ് വിശ്രമത്തിന് ശേഷം കഴിഞ്ഞ ദിവസം പൊതുവേദിയിലെത്തിയിരുന്നു. കഴുത്തില്‍ ബാന്റേജുമായാണ് സെയ്ഫ് പരിപാടിക്കെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. മരണത്തിന് വരെ സാധ്യതയുണ്ടായിരുന്ന ആക്രമണത്തില്‍ നിന്നുമാണ് സെയ്ഫ് തിരികെ വന്നത്.



#gang #came #kidnap #SaifAliKhan #ran #away #without #shirt

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










https://moviemax.in/-