---
title: "അസ്ഥികൾ വേദനിച്ചു, ആർത്തവ ദിനങ്ങളിലെ ദുരിതം; 'ഷെറാറത്ത്' പാട്ടിനു പിന്നിലെ വേദന വെളിപ്പെടുത്തി അയേഷ ഖാൻ"
english_title: "Ayesha Khan reveals the pain behind the song 'Sherarat'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341088/ayesha-khan-reveals-the-pain-behind-the-song-sherarat"
published_at: "2026-02-09T16:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989c220ae73a_Ayesha_Khan_reveals_the_pain_behind_the_song_Sherarat.jpg"
keywords: []
---

# അസ്ഥികൾ വേദനിച്ചു, ആർത്തവ ദിനങ്ങളിലെ ദുരിതം; 'ഷെറാറത്ത്' പാട്ടിനു പിന്നിലെ വേദന വെളിപ്പെടുത്തി അയേഷ ഖാൻ

> **Lead Summary:** **[**കഴിഞ്ഞ വർഷത്തെ മെഗാ ഹിറ്റുകളിൽ ഒന്നായ രൺവീർ സിംഗ് ചിത്രം 'ധുരന്ദറി'ലെ 'ഷെറാറത്ത്' എന്ന ഗാനത്തിന്റെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ച് നടി അയേഷ ഖാൻ. തന്റെ ആർത്തവ ദിനങ്ങളിലായിരുന്നു ഈ പാട്ടിന്റെ ഷൂട്ടിംഗ് നടന്നതെന്ന് താരം വെളിപ്പെടുത്തി. ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീതത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്ന് പാടിയ ഈ ഗാനം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

## Article Content

**[**കഴിഞ്ഞ വർഷത്തെ മെഗാ ഹിറ്റുകളിൽ ഒന്നായ രൺവീർ സിംഗ് ചിത്രം 'ധുരന്ദറി'ലെ 'ഷെറാറത്ത്' എന്ന ഗാനത്തിന്റെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ച് നടി അയേഷ ഖാൻ. തന്റെ ആർത്തവ ദിനങ്ങളിലായിരുന്നു ഈ പാട്ടിന്റെ ഷൂട്ടിംഗ് നടന്നതെന്ന് താരം വെളിപ്പെടുത്തി. ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീതത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്ന് പാടിയ ഈ ഗാനം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

ആർത്തവത്തിന്റെ പ്രയാസങ്ങൾക്കിടയിലും കഠിനമായ നൃത്തച്ചുവടുകൾ ചെയ്യേണ്ടി വന്നു. തുടർച്ചയായ നൃത്തം കാരണം അസ്ഥികൾ വരെ വേദനിക്കുന്ന അവസ്ഥയുണ്ടായെന്നും ആ ദിവസങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടിയാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്നും അയേഷ പറഞ്ഞു. 1300 കോടിയിലധികം ആഗോള കളക്ഷൻ നേടിയ ആദിത്യ ധർ ചിത്രം തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്.

> "രണ്ടുദിവസമായിരുന്നു ഷൂട്ടിങ്. നല്ല പണിയുണ്ടായിരുന്നു. എന്റെ ആർത്തവദിനങ്ങളിലായിരുന്നു ഷൂട്ടിങ്. എന്റെ ഏറ്റവും മികച്ച അവസ്ഥയിലായിരുന്നില്ല ഞാൻ. വീർത്തിരിക്കുന്നതുകാരണം ഒട്ടും മികച്ചതായി എനിക്ക് തോന്നിയില്ല. കുറച്ചുകൂടെ നന്നായിരുന്നുവെങ്കിലെന്ന് എനിക്ക് തോന്നി. രണ്ടുദിവസത്തിനുള്ളിൽ തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു." അയേഷ ഖാൻ പറയുന്നു.

> "സെറ്റിൽ എന്താണ് സംഭവിക്കുന്നതെന്നും ആരൊക്കെയുണ്ടായിരുന്നുവെന്നുപോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. എനിക്കും ക്രിസ്റ്റലിനും എവിടേയും നോക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഈ രണ്ടുദിവസത്തിനുള്ളിൽ തന്നെ ആ വിവാഹരംഗങ്ങളും ഷൂട്ട് ചെയ്യേണ്ടിയിരുന്നു. ചെയ്യാൻ കുറേകാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും എനിക്കൊട്ടും സമയമുണ്ടായിരുന്നില്ല. ഞങ്ങൾ വല്ലാതെ ക്ഷീണിതരായിരുന്നു. ഒരുപാട് ഡാൻസ് ചെയ്ത് ഞങ്ങൾക്ക് അസ്ഥികൾ വേദനിക്കാൻ തുടങ്ങി." അയേഷ ഖാൻ കൂട്ടിച്ചേർത്തു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അയേഷ ഖാന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/341088/ayesha-khan-reveals-the-pain-behind-the-song-sherarat)