---
title: "രൺവീർ സിങ്ങിന് സുരക്ഷ വർധിപ്പിച്ചു; എതിർപ്പുമായി ഹൗസിങ് സൊസൈറ്റി"
english_title: "Security for Ranveer Singh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341371/security-for-ranveer-singh"
published_at: "2026-02-11T12:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c2b5bbe821_movie1.jpg"
keywords: []
---

# രൺവീർ സിങ്ങിന് സുരക്ഷ വർധിപ്പിച്ചു; എതിർപ്പുമായി ഹൗസിങ് സൊസൈറ്റി

> **Lead Summary:** **[[moviemax.in]]** ബോളിവുഡ് താരം രൺവീർ സിങ്ങിന് ലോറൻസ് ബിഷ്ണോയ് സംഘത്തിൽപെട്ടയാളാണെന്ന് അവകാശപ്പെടുന്ന വ്യക്തിയിൽ നിന്നും വോട്ട്സ്ആപ്പ് വഴി വധഭീഷണിയും കോടികളുടെ പണമിടപാടും ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചു.

## Article Content

**[[moviemax.in]]** ബോളിവുഡ് താരം രൺവീർ സിങ്ങിന് ലോറൻസ് ബിഷ്ണോയ് സംഘത്തിൽപെട്ടയാളാണെന്ന് അവകാശപ്പെടുന്ന വ്യക്തിയിൽ നിന്നും വോട്ട്സ്ആപ്പ് വഴി വധഭീഷണിയും കോടികളുടെ പണമിടപാടും ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചു.

ഇതിനെത്തുടർന്ന് മുംബൈ പോലീസ് താരത്തിന്റെയും ഭാര്യ ദീപിക പദുക്കോണിന്റെയും വീടിന് സുരക്ഷ വർധിപ്പിച്ചു. ആറ് ആയുധധാരികളായ സ്വകാര്യ സുരക്ഷാ ജീവനക്കാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്.

എന്നാൽ മുൻകൂർ അനുമതിയില്ലാതെ ഏർപ്പെടുത്തിയ ഈ സായുധ സുരക്ഷ അയൽവാസികൾക്ക് ശല്യമാകുന്നുവെന്നും പൊതുഇടങ്ങളിലെ ഇവരുടെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നുവെന്നും ആരോപിച്ച് ഹൗസിങ് സൊസൈറ്റി മാനേജ്‌മെന്റ് ദാദർ പോലീസിന് പരാതി നൽകി.

സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ രൺവീറിനും ഭീഷണി ലഭിച്ചത് നഗരത്തിലെ സെലിബ്രിറ്റികളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.

നിലവിൽ ഒടിടിയിൽ തരംഗമായ 'ധുരന്ധർ' എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് താരത്തിന് നേരെ ഈ ഭീഷണി ഉയർന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341371/security-for-ranveer-singh)