---
title: "'അദ്ദേഹം ഒരു മജീഷ്യനാണ്, എല്ലാം അറിയുന്നവൻ!'; മോഹൻലാലിനെക്കുറിച്ച് മനസ്സ് തുറന്ന് ശോഭന"
english_title: "Shobhana about Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341733/shobhana-about-mohanlal"
published_at: "2026-02-13T12:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ece690ef0b_MOVIE3.jpg"
keywords: []
---

# 'അദ്ദേഹം ഒരു മജീഷ്യനാണ്, എല്ലാം അറിയുന്നവൻ!'; മോഹൻലാലിനെക്കുറിച്ച് മനസ്സ് തുറന്ന് ശോഭന

> **Lead Summary:** **[[moviemax.in]]** മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കോമ്പോ വീണ്ടും ഒന്നിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിനൊപ്പം 'തുടരും' എന്ന ചിത്രത്തിലൂടെ സ്ക്രീനിലെത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ശോഭന.

## Article Content

**[[moviemax.in]]** മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കോമ്പോ വീണ്ടും ഒന്നിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിനൊപ്പം 'തുടരും' എന്ന ചിത്രത്തിലൂടെ സ്ക്രീനിലെത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ശോഭന.

ചിത്രത്തിന്റെ വിജയാഘോഷ വേദിയിൽ വെച്ചാണ് മോഹൻലാലിനെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ താരം പങ്കുവെച്ചത്. മോഹൻലാൽ വെറുമൊരു നടനല്ല, മറിച്ച് ഒരു 'മജീഷ്യൻ' ആണെന്നാണ് ശോഭന വിശേഷിപ്പിച്ചത്.

സെറ്റിൽ വെച്ച് തങ്ങൾ നാട്യശാസ്ത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നെന്നും, നൃത്തത്തിലെ ചില കടുപ്പമേറിയ കാര്യങ്ങൾ ഈ കാലഘട്ടത്തിൽ ചെയ്യാൻ പ്രയാസമാണെന്ന് താൻ പറഞ്ഞപ്പോൾ നിമിഷനേരം കൊണ്ട് അത് ചെയ്തു കാണിച്ച് അദ്ദേഹം തന്നെ അമ്പരപ്പിച്ചെന്നും ശോഭന ഓർത്തെടുത്തു.

സിനിമയ്ക്ക് പുറമെ ലോകത്തെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ള, അസാധ്യ ക്ഷമയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും താരം കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരുന്ന തനിക്ക് 360-ാം ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചപ്പോൾ തന്നെ വലിയ താല്പര്യം തോന്നിയിരുന്നു.

ലാൽ-ശോഭന കോമ്പോ വീണ്ടും കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നു എന്ന വാക്കാണ് തന്നെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിച്ചതെന്നും ശോഭന പറഞ്ഞു. പത്മഭൂഷൺ പുരസ്കാരം ലഭിച്ച ശോഭനയെ ചടങ്ങിൽ അണിയറപ്രവർത്തകർ ആദരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/341733/shobhana-about-mohanlal)