---
title: "ആഗ്രഹിച്ചതുപോലെ ഒന്നും നടന്നില്ല, വലിയ നഷ്ടബോധമുണ്ട്'; ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് ശാന്തി കൃഷ്ണ"
english_title: "Shanti Krishna shares her experiences"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341813/shanti-krishna-shares-her-experiences"
published_at: "2026-02-13T16:36:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f06006db04_21.jpg"
keywords: []
---

# ആഗ്രഹിച്ചതുപോലെ ഒന്നും നടന്നില്ല, വലിയ നഷ്ടബോധമുണ്ട്'; ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് ശാന്തി കൃഷ്ണ

> **Lead Summary:** **[[moviemax.in] ] **മലയാള സിനിമയുടെ പ്രിയ നായിക ശാന്തി കൃഷ്ണയുടെ വ്യക്തിജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളും വിവാഹമോചനങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

## Article Content

**[[moviemax.in] ] **മലയാള സിനിമയുടെ പ്രിയ നായിക ശാന്തി കൃഷ്ണയുടെ വ്യക്തിജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളും വിവാഹമോചനങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

വെള്ളിത്തിരയിൽ തിളങ്ങിനിന്നപ്പോഴും ജീവിതത്തിൽ ആഗ്രഹിച്ചതുപോലൊരു സുരക്ഷിതത്വം കണ്ടെത്താൻ തനിക്ക് കഴിഞ്ഞില്ലെന്ന തുറന്നുപറച്ചിലാണ് ആരാധകരെ സങ്കടത്തിലാഴ്ത്തുന്നത്.

തന്റെ 19-ാം വയസ്സിൽ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് നടൻ ശ്രീനാഥിനെ വിവാഹം കഴിച്ചതായിരുന്നു ജീവിതത്തിലെ ആദ്യത്തെ പ്രധാന തീരുമാനം. എന്നാൽ 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ തികച്ചും അപ്രതീക്ഷിതമായാണ് ആ ബന്ധം തകർന്നതെന്ന് താരം വെളിപ്പെടുത്തുന്നു.

ഒരു സുപ്രഭാതത്തിൽ നീ എന്റെ സങ്കൽപ്പത്തിലുള്ള ഭാര്യയല്ലെന്ന് ശ്രീനാഥ് പറഞ്ഞത് തനിക്ക് ഉൾക്കൊള്ളാനായില്ലെന്നും, സുഹൃത്തുക്കളും മറ്റും ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ലെന്നും ശാന്തി കൃഷ്ണ ഓർക്കുന്നു.

പക്വതയില്ലാത്ത പ്രായത്തിൽ എടുത്ത ആ വിവാഹ തീരുമാനം തെറ്റായിപ്പോയെന്ന് പിൽക്കാലത്ത് തോന്നിയതായും അവർ പറയുന്നു. തുടർന്ന് ബിസിനസുകാരനായ ബജോര സദാശിവനുമായി രണ്ടാം വിവാഹം നടന്നുവെങ്കിലും എട്ടു വർഷത്തിന് ശേഷം അതും വേർപിരിയലിലാണ് അവസാനിച്ചത്.

രണ്ട് വിവാഹങ്ങൾ പരാജയപ്പെട്ടതിലും ആഗ്രഹിച്ചതുപോലൊരു ജീവിതപങ്കാളിയെ ലഭിക്കാത്തതിലും വലിയ നഷ്ടബോധമുണ്ടെന്ന് താരം തുറന്നുപറയുന്നു. ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു ജീവിതം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നത്രയും വേദനകൾ താൻ അനുഭവിച്ചിട്ടുണ്ട്.

എന്നാൽ തന്റെ രണ്ട് മക്കളാണ് ഇന്ന് ജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്നും, സിനിമയിലേക്കുള്ള രണ്ടാം വരവിന് പ്രേരിപ്പിച്ചത് അവരാണെന്നും ശാന്തി കൃഷ്ണ വ്യക്തമാക്കുന്നു. ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിൽ പലതും പാളിപ്പോയെങ്കിലും മക്കളുടെ സാമീപ്യമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/341813/shanti-krishna-shares-her-experiences)