---
title: "പോപ്പ് രാജാവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; 'മൈക്കൽ' ചിത്രത്തിന്റെ ട്രെയിലർ പുറത്ത്"
english_title: "The trailer for the Michael Jackson biopic 'Michael' is out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/339913/the-trailer-for-the-michael-jackson-biopic-michael-is-out"
published_at: "2026-02-03T16:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981d517e271d_15.jpg"
keywords: []
---

# പോപ്പ് രാജാവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; 'മൈക്കൽ' ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

> **Lead Summary:** **പോ**പ്പ് സംഗീത ലോകത്തെ വിസ്മയം മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന ‘മൈക്കൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അന്റോയിൻ ഫുക്വ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മൈക്കൽ ജാക്സന്റെ അനന്തരവൻ ജാഫർ ജാക്സനാണ് നായകനായി എത്തുന്നത്.

## Article Content

**പോ**പ്പ് സംഗീത ലോകത്തെ വിസ്മയം മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന ‘മൈക്കൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അന്റോയിൻ ഫുക്വ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മൈക്കൽ ജാക്സന്റെ അനന്തരവൻ ജാഫർ ജാക്സനാണ് നായകനായി എത്തുന്നത്.

ലയൺസ് ഗേറ്റും ജികെ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഏപ്രിൽ 24-ന് റിലീസ് ചെയ്യും. ജോൺ ലോഗന്റേതാണ് തിരക്കഥ. ഒരു സാധാരണക്കാരനിൽ നിന്നും ലോകം കീഴടക്കിയ പോപ്പ് ചക്രവർത്തിയിലേക്കുള്ള മൈക്കൽ ജാക്സന്റെ വളർച്ചയും, അദ്ദേഹം തന്റെ വ്യക്തിജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ജാഫർ ജാക്സന്റെ അസാമാന്യ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/339913/the-trailer-for-the-michael-jackson-biopic-michael-is-out)