---
title: "'ഒന്നിന് പുറകെ ഒന്നായി അസുഖങ്ങൾ'; ജീവിതത്തിൽ ഇതുവരെയില്ലാത്ത വേദനകൾക്ക് കാരണം ആ മോതിരമോ? ശ്രീക്കുട്ടി മനസ്സ് തുറക്കുന്നു"
english_title: "Is that ring the cause of the pains he has never experienced in his life? Sreekutty opens up about his feelings"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341804/is-that-ring-the-cause-of-the-pains-he-has-never-experienced-in-his-life-sreekutty-opens-up-about-his-feelings"
published_at: "2026-02-13T15:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698efa4c1f46a_SREEKUTTY_MOVIEMAX.jpg"
keywords: []
---

# 'ഒന്നിന് പുറകെ ഒന്നായി അസുഖങ്ങൾ'; ജീവിതത്തിൽ ഇതുവരെയില്ലാത്ത വേദനകൾക്ക് കാരണം ആ മോതിരമോ? ശ്രീക്കുട്ടി മനസ്സ് തുറക്കുന്നു

> **Lead Summary:** **[**'ഓട്ടോഗ്രാഫ്' എന്ന സീരിയലിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ നടി ശ്രീക്കുട്ടി തന്റെ പുതിയ വിശേഷങ്ങളുമായി രംഗത്ത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വ്ലോഗുകളിലൂടെ താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. എന്നാൽ, തന്റെ പുതിയ വ്ലോഗിൽ അല്പം ആശങ്കാകുലമായ കാര്യങ്ങളാണ് ശ്രീക്കുട്ടി പറയുന്നത്.

## Article Content

**[**'ഓട്ടോഗ്രാഫ്' എന്ന സീരിയലിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ നടി ശ്രീക്കുട്ടി തന്റെ പുതിയ വിശേഷങ്ങളുമായി രംഗത്ത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വ്ലോഗുകളിലൂടെ താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. എന്നാൽ, തന്റെ പുതിയ വ്ലോഗിൽ അല്പം ആശങ്കാകുലമായ കാര്യങ്ങളാണ് ശ്രീക്കുട്ടി പറയുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി കഠിനമായ നടുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ആശുപത്രിയിൽ ചികിത്സയിലാണെന്ന് താരം വെളിപ്പെടുത്തി. കൗതുകകരമായ കാര്യം, തന്റെ ഈ ദുരനുഭവങ്ങൾ തുടങ്ങിയത് 'ആമ മോതിരം' ധരിക്കാൻ തുടങ്ങിയ ശേഷമാണോ എന്നൊരു സംശയം താരം പങ്കുവെക്കുന്നു എന്നതാണ്. ആമ മോതിരം കയ്യിൽ വന്നതിന് ശേഷമാണ് താൻ നിരന്തരം ആശുപത്രികൾ കയറി ഇറങ്ങേണ്ടി വന്നതെന്ന് ശ്രീക്കുട്ടി വ്ലോഗിൽ പറയുന്നു. ക്യാമറാമാൻ മനോജ് കുമാറാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇവർക്ക് വേദ എന്നൊരു മകളുമുണ്ട്. താരത്തിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

'മാസത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലും ആശുപത്രിയുടെ നട ചവിട്ടിയില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന അവസ്ഥയിലാണ് ഞാൻ. ആമ മോതിരം തന്ന പണിയാണോയെന്ന് ചോദിച്ചാൽ അറിയില്ല. ഞാൻ അതിൽ ഒട്ടും വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നവർക്ക് വേണ്ടി പറയാം. ആമ മോതിരം ഇട്ടശേഷം മാസത്തിൽ ഒരിക്കൽ എങ്കിലും ഞാൻ ഇപ്പോൾ ആശുപത്രിയിൽ പോകാറുണ്ട്. ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത അസുഖങ്ങളുമായാണ് ഞാൻ ആശുപത്രിയിൽ പോകുന്നത്. തലവേദന വരാറുണ്ടായിരുന്നുവെങ്കിലും വേദന സഹിക്കാൻ വയ്യാതെ ആശുപത്രിയിൽ പോയി ഡ്രിപ്പ് ഇടേണ്ട അവസ്ഥ വന്നത് ആമ മോതിരം ഇട്ടശേഷമാണ്. ഇപ്പോഴിതാ നടുവിന് ചെറിയൊരു പണി കിട്ടി. രാത്രി ഉറങ്ങിയിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. അത്രത്തോളം വേദനയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/341804/is-that-ring-the-cause-of-the-pains-he-has-never-experienced-in-his-life-sreekutty-opens-up-about-his-feelings)