---
title: "45 കോടി ചിലവ്, വരുമാനം ഒരു ലക്ഷം പോലും തികഞ്ഞില്ല; 'ദ ലേഡി കില്ലറി'ന്റെ തകർച്ചയെക്കുറിച്ച് ഭൂമി പെഡ്‌നേക്കർ"
english_title: "Bhumi Pednekar on the failure of 'The Lady Killer'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341794/bhumi-pednekar-on-the-failure-of-the-lady-killer"
published_at: "2026-02-13T15:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ef52bf251d_17.jpg"
keywords: []
---

# 45 കോടി ചിലവ്, വരുമാനം ഒരു ലക്ഷം പോലും തികഞ്ഞില്ല; 'ദ ലേഡി കില്ലറി'ന്റെ തകർച്ചയെക്കുറിച്ച് ഭൂമി പെഡ്‌നേക്കർ

> **Lead Summary:** **ആ**യിരം കോടി ക്ലബ്ബുകൾ സാധാരണമായ ഇന്ത്യൻ സിനിമാ വ്യവസായത്തിൽ, കോടികൾ മുടക്കി നിർമ്മിച്ച് ദയനീയമായി പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ കണക്കുകൾ ചർച്ചയാകുന്നു. അർജുൻ കപൂറും ഭൂമി പെഡ്‌നേക്കറും പ്രധാന വേഷങ്ങളിലെത്തിയ 'ദ ലേഡി കില്ലർ' എന്ന ചിത്രമാണ് ഈ പട്ടികയിൽ ഇടംപിടിച്ചത്. 45 കോടി രൂപ ചിലവിട്ട് നിർമ്മിച്ച സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്ന് ഒരു ലക്ഷം രൂപ പോലും നേടാനായില്ല. റിലീസ് ദിനത്തിൽ ഇന്ത്യയിലാകെ വെറും 293 ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്.

## Article Content

**ആ**യിരം കോടി ക്ലബ്ബുകൾ സാധാരണമായ ഇന്ത്യൻ സിനിമാ വ്യവസായത്തിൽ, കോടികൾ മുടക്കി നിർമ്മിച്ച് ദയനീയമായി പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ കണക്കുകൾ ചർച്ചയാകുന്നു. അർജുൻ കപൂറും ഭൂമി പെഡ്‌നേക്കറും പ്രധാന വേഷങ്ങളിലെത്തിയ 'ദ ലേഡി കില്ലർ' എന്ന ചിത്രമാണ് ഈ പട്ടികയിൽ ഇടംപിടിച്ചത്. 45 കോടി രൂപ ചിലവിട്ട് നിർമ്മിച്ച സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്ന് ഒരു ലക്ഷം രൂപ പോലും നേടാനായില്ല. റിലീസ് ദിനത്തിൽ ഇന്ത്യയിലാകെ വെറും 293 ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്.

ചിത്രത്തിന്റെ പരാജയം തന്നെ എത്രത്തോളം മാനസികമായി തളർത്തിയെന്ന് നായിക ഭൂമി പെഡ്‌നേക്കർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. പൂർണ്ണരൂപത്തിലല്ലാത്ത ഒരു സിനിമയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയതെന്ന് താരം വെളിപ്പെടുത്തി. തിരക്കഥയുടെ 35 ശതമാനത്തോളം ഭാഗങ്ങൾ ചിത്രീകരിക്കാതിരുന്നിട്ടും ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബജറ്റ് വർദ്ധിച്ചതും സമയപരിധിയുമാണ് ഇതിന് കാരണമായി അണിയറപ്രവർത്തകർ പറഞ്ഞത്.

താൻ വായിച്ച തിരക്കഥ മികച്ചതായിരുന്നുവെന്നും എന്നാൽ അപൂർണ്ണമായ സിനിമ പുറത്തിറങ്ങിയത് തനിക്ക് വലിയ നിഗൂഢതയായി തോന്നുന്നുവെന്നും ഭൂമി പറഞ്ഞു. ഒരു നടിയെന്ന നിലയിൽ തനിക്ക് ആ സാഹചര്യത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നുവെന്നും തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു അതെന്നും താരം കൂട്ടിച്ചേർത്തു. അജയ് ബാഹ്ലിന്റെ സംവിധാനത്തിൽ ടി-സീരീസ് ഫിലിംസാണ് ചിത്രം നിർമ്മിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341794/bhumi-pednekar-on-the-failure-of-the-lady-killer)