കൂടെ കിടക്കാന്‍ തയ്യാറായില്ല, പണിയില്ലാതെ എട്ട് മാസം വീട്ടിലിരിക്കേണ്ടി വന്നു; അതിഥി റാവു നേരിട്ട ദുരനുഭവം

കൂടെ കിടക്കാന്‍ തയ്യാറായില്ല, പണിയില്ലാതെ എട്ട് മാസം വീട്ടിലിരിക്കേണ്ടി വന്നു; അതിഥി റാവു നേരിട്ട ദുരനുഭവം
Feb 5, 2025 04:07 PM | By Jain Rosviya

(moviemax.in) ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അതിഥി റാവു ഹൈദരി. മലയാളത്തിലൂടെയായിരുന്നു അതിഥിയുടെ അരങ്ങേറ്റം.

മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രജാപതിയായിരുന്നു ആദ്യ സിനിമ. പിന്നീട് ബോളിവുഡില്‍ സജീവമായി മാറുകയായിരുന്നു. ഇതിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അതിഥി അഭിനയിച്ചിട്ടുണ്ട്. ഒടിടി ലോകത്തും അതിഥി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം അതിഥി വെളിപ്പെടുത്തിയിരുന്നു. കാസ്റ്റിംഗ് കൗച്ചിന് തയ്യാറായില്ലെന്നും അതിന്റെ പ്രത്യാഘാതം തനിക്ക് പിന്നീട് അനുഭവിക്കേണ്ടി വന്നുവെന്നുമാണ് അതിഥി പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിഥി റാവുവിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഒരു നിമിഷം പോലും ഞാന്‍ ആ തീരുമാനത്തില്‍ കുറ്റബോധപ്പെടുന്നില്ല. എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള അധികാരദുര്‍വിനിയോഗത്തെക്കുറിച്ച് ഞാന്‍ എന്നും സംസാരിക്കും.

പക്ഷെ വ്യക്തിപരമായി ഞാന്‍ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്റെ തീരുമാനമെടുത്തു. അതൊരു ഉറച്ച തീരുമാനമാണ്. എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാന്‍ ധൈര്യം വന്നത്?'' എന്നാണ് ആ അനുഭവം പങ്കുവച്ചു കൊണ്ട് അതിഥി പറയുന്നത്.

അതിന് ശേഷം എട്ട് മാസത്തേക്ക് തനിക്ക് സിനിമയൊന്നും വന്നില്ലെന്നും അതിഥി പറയുന്നു. പക്ഷെ ആ തീരുമാനം തന്നെ കരുത്തയാക്കി.

അതോടെ തനിക്ക് വേണ്ടത് എന്താണെന്ന് ബോധ്യപ്പെട്ടുവെന്നും അതിഥ പറയുന്നു. ''2013 എനിക്ക് പ്രയാസമേറിയ വര്‍ഷമായിരുന്നു. എന്റെ അച്ഛനെ നഷ്ടമായ വര്‍ഷം കൂടിയാണ്.

പക്ഷെ 2014 മുതല്‍ എല്ലാം ശരിയായി തുടങ്ങി. ചിലപ്പോള്‍ നമ്മള്‍ക്ക് ഒരു പ്രതിസന്ധി നേരിടുകയും അതിനെ മറികടക്കുകയും വേണ്ടി വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്.

ആരെയെങ്കിലും ചൂഷണം ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ ഇപ്പോഴും അസന്തുഷ്ടാരായാണ് ജീവിക്കുന്നതെങ്കില്‍ അവര്‍ക്ക് തുറന്ന് പറയാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അവരത് ചെയ്യണം. അവരത് ചെയ്യുന്നില്ലെങ്കില്‍ അത് ജോലി നഷ്ടമാകുമോ എന്ന ഭയം മൂലമാണ്. അതാണ് ഇന്‍ഡസ്ട്രിയിലെ പവര്‍ ഗെയിം. അത് മുളയിലേ നുള്ളണം'' എന്നാണ് അതിഥി ഫറയുന്നത്.

എന്തിനാണ് ഭയക്കുന്നത്? ജോലി കിട്ടില്ലെന്ന് കരുതിയാണോ? എന്നും അതിഥി തന്റെ സഹപ്രവര്‍ത്തകരോടായി ചോദിക്കുന്നുണ്ട്. കഴിവുണ്ടെങ്കില്‍ വേണ്ടവര്‍ നിങ്ങളെ വിളിക്കുമെന്നാണ് അവരോട് അതിഥിയ്ക്ക് പറയാനുള്ളത്. അതിനാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ ഈ ഇന്‍ഡസ്ട്രി തിരഞ്ഞെടുത്തതെന്ന് മനസിലാക്കണം.

ഈ മാധ്യമത്തോട് സ്നേഹമുണ്ടെങ്കില്‍ ജോലി കിട്ടുമെന്നും താരം പറയുന്നു. ഇത് ചിലപ്പോള്‍ എന്റെ ബാലിശമായ വിശ്വസമാകാം. പക്ഷെ ഞാനതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും അതിഥി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതേസമയം ഡല്‍ഹി 6 ആയിരുന്നു അതിഥിയുടെ ആദ്യ ഹിന്ദി ചിത്രം.

പിന്നീട് മലയാളമുള്‍പ്പടെയുള്ള മറ്റ് ഭാഷകളിലും സജീവമായി മാറുകയായിരുന്നു. ഒടിടിയിലും അതിഥി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താജ് ഡിവൈഡഡ് ബൈ ബ്ലഡ് ആയിരുന്നു അരങ്ങേറ്റ സീരീസ്.

പിന്നീട് വന്ന ജൂബിലി കയ്യടി നേടി. നെറ്റ്ഫ്ളിക്സിന്റെ ഹീരാമണ്ഡിയിലെ അതിഥിയുടെ പ്രകടനം വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിഥിയ്ക്ക് വലിയ സ്വീകാര്യതയും കയ്യടി നേടിക്കൊടുത്ത സീരീസായിരുന്നു ഹീരമണ്ഡി. നടന്‍ സിദ്ധാര്‍ത്ഥ് ആണ് അതിഥിയുടെ ഭര്‍ത്താവ്.



#refused #sleep #him #stay #home #eight #months #without #work #aditirao

Next TV

Related Stories
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
മൂകാംബിക ക്ഷേത്രത്തിൽ‌ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് ഇളയരാജ; എട്ടു കോടിയോളം രൂപ മൂല്യം

Sep 10, 2025 08:04 PM

മൂകാംബിക ക്ഷേത്രത്തിൽ‌ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് ഇളയരാജ; എട്ടു കോടിയോളം രൂപ മൂല്യം

മൂകാംബിക ക്ഷേത്രത്തിൽ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall