'തുമ്മിയപ്പോൾ ശ്വാസം നിലച്ചു, കുഴഞ്ഞുവീണു'; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് കാർത്തിക് സൂര്യ

'തുമ്മിയപ്പോൾ ശ്വാസം നിലച്ചു, കുഴഞ്ഞുവീണു'; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് കാർത്തിക് സൂര്യ
2026-03-13T16:46:00 | By Anusree vc

(moviemax.in) പ്രശസ്ത ടെലിവിഷൻ അവതാരകനും വ്ളോഗറുമായ കാർത്തിക് സൂര്യയ്ക്ക് അപകടം. തന്റെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയും സംസാര രീതിയിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരം, തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് പുതിയ വീഡിയോയിലൂടെയാണ് വെളിപ്പെടുത്തിയത്.

അപകടത്തിന്റെ ഗൗരവത്തെക്കുറിച്ചും തുടർന്നുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും താരം വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. കാർത്തിക്കിന്റെ വാർത്ത പുറത്തുവന്നതോടെ താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകളുമായി നിരവധി ആരാധകരാണ് കമന്റ് ബോക്സിൽ എത്തുന്നത്.

'ഇന്നലെ രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഞാനൊന്ന് തുമ്മി. തുമ്മിയത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ, കുറച്ചു നേരം കഴിഞ്ഞപ്പോഴത്തേക്കും ഭാര്യ എന്റെ മുതുകിൽ തടവി ഛർദിപ്പിച്ചുകൊണ്ടിരിക്കുകയാണ്', എന്നു പറഞ്ഞാണ് കാർത്തിക് പറഞ്ഞ് തുടങ്ങിയത്. തുടർന്ന് കാര്യങ്ങൾ വിശദീകരിച്ചത് കാർത്തിക്കിന്റെ ഭാര്യ വർഷയാണ്.

''ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ മൂന്ന് വട്ടം തുമ്മി, വെള്ളം ചോദിച്ചു, കൊണ്ടു വന്നപ്പോഴേക്കും എൻ്റെ ദേഹത്തേക്ക് കുഴഞ്ഞു വീണു, അനക്കമൊന്നുമില്ല. ഉടൻ തന്നെ അടുത്തുള്ള ചേട്ടൻമാരെ വിളിച്ചു. അവർ വന്ന് എടുക്കുമ്പോഴേക്കും വായിൽക്കൂടെയൊക്കെ ഒലിക്കുന്നുണ്ടായിരുന്നു. കൈയൊക്കെ വിറക്കുന്നുണ്ട്. അപ്പോഴേക്കും ഞാൻ പേടിച്ചു. ആ ചേട്ടൻമാർ വന്ന് നെഞ്ചിന് ഉഴിഞ്ഞപ്പോൾ ഛർദ്ദിച്ചു. കണ്ണൊന്നും തുറന്നിട്ടല്ല ഛർദ്ദിച്ചത്'', എന്നണ് വർഷ പറഞ്ഞത്.

തുടർന്നു നടന്ന കാര്യങ്ങൾ‌ കാർത്തിക്കും വിശദീകരിച്ചു. ''ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞത് എനിക്ക് ഓർമയുണ്ട് .നേരെ കാറിൽ കയറി പോകുന്ന വഴിക്ക് മൂന്നാല് വട്ടം ഛർദ്ദിച്ചു. ആശുപത്രിയിൽ എത്തി അവിടെ ചെന്ന് ഡ്രിപ്പ് ഇട്ടു.

പിന്നെ എക്സ്റേ എടുത്ത്, എക്കോ, ബ്ലഡ് ടെസ്റ്റ് എല്ലാം ചെയ്ത് അവസാനം മനസിലായി ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ തുമ്മിയപ്പോൾ ഭക്ഷണം ശ്വാസകോശത്തിലേക്കെത്തി ബ്രെയിനിലോട്ടുള്ള ഓക്സിജൻ ഫ്ലോ കട്ടായി പോയത് കാരണമാണ് ഇത് സംഭവിച്ചതെന്ന്. അവസാനം ഛർദ്ദിച്ചപ്പോളേക്കും തൊണ്ടയൊക്കെ മുറിഞ്ഞ് ചെറുതായി രക്തമൊക്കെ വന്നിരുന്നു. ശരിക്കും അവശനായിപ്പോയി. മനുഷ്യശരീരം എന്ത് ഫ്രെജൈൽ ആണെന്ന് തോന്നി'', എന്നും കാർത്തിക് പറഞ്ഞു.

Content Highlight: Karthik Surya on the moments when he came face to face with death

Next TV

Related Stories
ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

Jul 13, 2026 09:02 AM

ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

ഉമ്മൻ ചാണ്ടി, കുറ്റ്യാടി, ബ്ലോക്ക് കോൺഗ്രസ്,...

Read More >>
കുറ്റ്യാടിയിൽ  ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക്  പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു

Jul 12, 2026 04:48 PM

കുറ്റ്യാടിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു

കുറ്റ്യാടി, കുറ്റ്യാടി അപകടം, ആയഞ്ചേരി റോഡ് അപകടം, കുറ്റ്യാടി...

Read More >>
 അമ്പലക്കുളങ്ങരയിൽ  കടയുടെ ഗ്രിൽ പൊളിച്ച് മോഷണം; സംഭവത്തിൽ  പോലീസ് കേസെടുത്തു

Jul 12, 2026 03:31 PM

അമ്പലക്കുളങ്ങരയിൽ കടയുടെ ഗ്രിൽ പൊളിച്ച് മോഷണം; സംഭവത്തിൽ പോലീസ് കേസെടുത്തു

കുറ്റ്യാടിയിൽ വൻ മോഷണം, ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് സംഭവം, പോലീസ്...

Read More >>
ജനസംഖ്യാ ദിനം: കായക്കൊടിയിൽ ആരോഗ്യ ബോധവൽക്കരണവുമായി കുടുംബാരോഗ്യ കേന്ദ്രം

Jul 11, 2026 11:43 AM

ജനസംഖ്യാ ദിനം: കായക്കൊടിയിൽ ആരോഗ്യ ബോധവൽക്കരണവുമായി കുടുംബാരോഗ്യ കേന്ദ്രം

കായക്കൊടി, കായക്കൊടി കുടുംബാരോഗ്യ കേന്ദ്രം, ആരോഗ്യ...

Read More >>
Top Stories










News Roundup