കുറ്റ്യാടിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു

കുറ്റ്യാടിയിൽ  ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക്  പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു
2026-07-12T16:48:00 | By Fathimathul Henna
#Latest News #Kuttiady Accident #Bike Accident

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി ആയഞ്ചേരി റോഡിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. വടയം ചാലിൽ ഹൗസിൽ ശോഭ (49)യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നീലേച്ചുകുന്ന് ഫേസ് ഡെന്റൽ ക്ലിനിക്കിന് സമീപമാണ് അപകടം നടന്നത്.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ശോഭയെ, വടയം ഭാഗത്തുനിന്നും നീലേച്ചുകുന്ന് ഭാഗത്തേക്ക് വന്ന ബൈക്കിടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശോഭയുടെ കവിളെല്ലിനും മൂക്കിന്റെ എല്ലിനും പൊട്ടലേറ്റു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

.

Content Highlight: Kuttiyadi , Kuttiyadi accident, Ayancheri road accident, Kuttiyadi police.

#Latest News #Kuttiady Accident #Bike Accident

Next TV

Related Stories
നന്മയുടെ കളിമുറ്റം: കുറ്റ്യാടി മണ്ണൂർ സ്കൂളിന് ഒരു ഏക്കർ കളിസ്ഥലം; കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജി സ്മരണയിൽ  എം.എൽ.എ സന്ദർശിച്ചു

Jul 14, 2026 12:27 PM

നന്മയുടെ കളിമുറ്റം: കുറ്റ്യാടി മണ്ണൂർ സ്കൂളിന് ഒരു ഏക്കർ കളിസ്ഥലം; കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജി സ്മരണയിൽ എം.എൽ.എ സന്ദർശിച്ചു

കുറ്റ്യാടി മണ്ണൂർ ഗവ. എൽ.പി സ്കൂൾ കളിസ്ഥലത്തിനായി കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജിയുടെ മക്കൾ ഒരു ഏക്കർ ഭൂമി ദാനം ചെയ്തു. എം.എൽ.എ കെ.എം. അഭിജിത്ത്...

Read More >>
കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം

Jul 14, 2026 10:50 AM

കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം

തൊഴിൽദാന പദ്ധതിയിലെ കർഷകർക്ക് പെൻഷൻ നടപടി ഓൺലൈനാക്കുന്നു. ആധാർ, റേഷൻ, ബാങ്ക് രേഖകൾ 17നകം കുന്നുമ്മൽ കൃഷിഭവനിൽ...

Read More >>
പാട്ടും കഥയും കലാപരിപാടികളും; കുറ്റ്യാടി കൂനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു

Jul 14, 2026 09:16 AM

പാട്ടും കഥയും കലാപരിപാടികളും; കുറ്റ്യാടി കൂനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു

കുനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം...

Read More >>
മരുതോങ്കരയിലെ 'ലേഡി ഡോൺ'; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ  കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്

Jul 13, 2026 04:09 PM

മരുതോങ്കരയിലെ 'ലേഡി ഡോൺ'; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്

മരുതോങ്കര സ്വദേശി കെ.സി. കീർത്തന ലഹരി കേസിൽ അറസ്റ്റിൽ. സ്കൂബ അധ്യാപികയായ ഇവർ ലഹരി സംഘത്തിന് 'മണി മ്യൂൾ' ആയി പ്രവർത്തിച്ചു. സ്കൂൾ വിദ്യാർത്ഥികളെ...

Read More >>
നടപ്പാതയിൽ കക്കൂസ് മാലിന്യം തള്ളി; മരുതോങ്കരയിൽ നാട്ടുകാരുടെ പ്രതിഷേധം

Jul 13, 2026 02:44 PM

നടപ്പാതയിൽ കക്കൂസ് മാലിന്യം തള്ളി; മരുതോങ്കരയിൽ നാട്ടുകാരുടെ പ്രതിഷേധം

കുറ്റ്യാടി മരുതോങ്കര പഞ്ചായത്ത് പാറച്ചാൽ അടുക്കത്തെ നടപ്പാതയിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ...

Read More >>
കക്കട്ടിൽ  ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ

Jul 13, 2026 01:50 PM

കക്കട്ടിൽ ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ

കക്കട്ടില്‍, കുന്നുമ്മല്‍ ഗ്രാമസഭ, മണ്‍പാതകള്‍, തെരുവുനായ...

Read More >>
Top Stories

News Roundup