---
title: "'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു"
english_title: "Jurassic Park Actor Sam Neill Dies at 78 After Cancer Battle"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372190/jurassic-park-actor-sam-neill-dies-78-cancer"
published_at: "2026-07-13T16:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54ca5494c02_jurassic-park-actor-sam-neill-dies-78-cancer.jpg"
keywords: ["Latest news", "Sam Neill", "Jurassic Park", "Hollywood", "Actor Death", "Cancer"]
---

# 'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു

> **Lead Summary:** സിഡ്നി: **[** 'ജുറാസിക് പാർക്ക്' സിനിമയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയ ഹോളിവുഡ് നടൻ സാം നീൽ അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഓസ്‌ട്രേലിയയിലെ സ്വവസതിയിലാണ് അന്തരിച്ചത്. ഇൻസ്റ്റഗ്രാം പേജിലൂടെ കുടുംബമാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

## Article Content

സിഡ്നി: **[** 'ജുറാസിക് പാർക്ക്' സിനിമയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയ ഹോളിവുഡ് നടൻ സാം നീൽ അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഓസ്‌ട്രേലിയയിലെ സ്വവസതിയിലാണ് അന്തരിച്ചത്. ഇൻസ്റ്റഗ്രാം പേജിലൂടെ കുടുംബമാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

2023-ൽ സ്റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ (രക്താർബുദം) സ്ഥിരീകരിച്ചതിനെത്തുടർന്ന് സാം നീൽ ഒരു വർഷത്തോളം കീമോതെറാപ്പിക്ക് വിധേയനായിരുന്നു. മൂന്നാം ഘട്ട കാൻസർ ചികിത്സ പൂർത്തിയാക്കിയ ശേഷം താൻ രോഗമുക്തനായെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ താരം അറിയിച്ചിരുന്നുവെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജുറാസിക് പാർക്ക് പരമ്പരയിലെ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രമാണ് സാം നീലിനെ ആഗോളതലത്തിൽ പ്രശസ്തനാക്കിയത്. 'ജുറാസിക് പാർക്ക് 3', 'ജുറാസിക് വേൾഡ് ഡൊമിനിയൻ' എന്നീ ചിത്രങ്ങളിലും അദ്ദേഹം ഇതേ കഥാപാത്രമായി തിളങ്ങി. ഡൊണാൾഡ് പെട്രി സംവിധാനം ചെയ്ത ‘ദ് ലാസ്റ്റ് റിസോർട്ട്’ ആണ് സാം അവസാനമായി അഭിനയിച്ച ചിത്രം.

1977-ൽ പുറത്തിറങ്ങിയ 'സ്ലീപ്പിങ് ഡോഗ്സ്' എന്ന ന്യൂസിലൻഡ് ചിത്രത്തിലൂടെയാണ് സാം നീൽ ശ്രദ്ധിക്കപ്പെടുന്നത്. യുഎസിൽ റിലീസ് ചെയ്ത ആദ്യ ന്യൂസിലൻഡ് ചിത്രം കൂടിയായിരുന്നു ഇത്. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിൽ 150-ലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. സിനിമകൾക്ക് പുറമെ 'പീക്കി ബ്ലൈൻഡേഴ്സ്', 'ദ ടുഡോർസ്', 'ദ ടൊൽവ്' തുടങ്ങിയ പ്രശസ്തമായ വെബ് സീരീസുകളിലും അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://moviemax.in/news/372190/jurassic-park-actor-sam-neill-dies-78-cancer)