---
title: "'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും"
english_title: "Kichu Sudhi Photos Vishak Theertha Thadiyum Pottum Support After Controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372326/kichu-sudhi-vishak-theertha-thadiyum-pottum-support-photos-"
published_at: "2026-07-14T13:29:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55eca307400_kichu-sudhi-vishak-theertha-thadiyum-pottum-support-photos.jpg"
keywords: ["Kichu Sudhi", "Kollam Sudhi", "Malayalam Actor", "Social Media"]
---

# 'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

> **Lead Summary:** **(https://moviemax.in/**) അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി സോഷ്യൽ മീഡിയയിലും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഇപ്പോൾ സുപരിചിതനാണ്. അടുത്തിടെ ചില വിവാദങ്ങളിൽ അകപ്പെട്ടെങ്കിലും, അതൊക്കെ മറികടന്ന് തന്റെ പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് കിച്ചു.

## Article Content

**(https://moviemax.in/**) അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി സോഷ്യൽ മീഡിയയിലും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഇപ്പോൾ സുപരിചിതനാണ്. അടുത്തിടെ ചില വിവാദങ്ങളിൽ അകപ്പെട്ടെങ്കിലും, അതൊക്കെ മറികടന്ന് തന്റെ പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് കിച്ചു.

> ഇപ്പോഴിതാ, കിച്ചുവിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് 'താടിയും പൊട്ടും' എന്ന ജനപ്രിയ യൂട്യൂബ് വ്ലോഗിന്റെ സാരഥികളായ വിശാഖും തീർത്ഥയും. 'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും. വീഴുമ്പോൾ കൈപിടിക്കാനും, വിജയിക്കുമ്പോൾ കൈയടിക്കാനും ഞങ്ങൾ എന്നും നിന്റെ കൂടെയുണ്ടാകും," എന്ന് കുറിച്ചുകൊണ്ടാണ് വിശാഖും തീർത്ഥയും കിച്ചുവിനൊപ്പമുള്ള സന്തോഷനിമിഷങ്ങൾ പങ്കുവെച്ചത്.

ചിത്രങ്ങളിൽ നിറചിരിയോടെ ഇരിക്കുന്ന കിച്ചുവിനെയാണ് കാണാൻ കഴിയുന്നത്. കിച്ചു സുധിയെ ചേർത്തുപിടിച്ചുള്ള ഈ ചിത്രം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വലിയ ആവേശത്തോടെയാണ് പ്രതികരിച്ചത്. കിച്ചുവിന് പിന്തുണ നൽകിക്കൊണ്ടും പ്രാർത്ഥനകൾ നേർന്നുകൊണ്ടും നിരവധി കമന്റുകളാണ് ഉയരുന്നത്.

> കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്, നീ ഉയരങ്ങളിലെത്തും. തെറ്റുകൾ സംഭവിക്കാത്തവരായി ആരുമില്ല, അത് തിരുത്തി മുന്നോട്ട് പോവുക എന്നത് വലിയ കാര്യമാണ്. ഇങ്ങനെയൊരു കുടുംബത്തെ കൂടെ കിട്ടിയത് നിന്റെ വലിയ അനുഗ്രഹമാണ്," തുടങ്ങി നിരവധി സ്നേഹം നിറഞ്ഞ കമന്റുകൾ പോസ്റ്റിന് താഴെ നിറയുന്നു.

അതേസമയം രേണു സുധിയും കിച്ചുവും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചയായി മാറിയിരിക്കുകയാണ്. രേണുവിന്റെ ഒരു സബ്സ്ക്രിപ്ഷൻ വീഡിയോ അടക്കം കാണിച്ച് മറുപടി പറഞ്ഞ കിച്ചു, അമ്മയ്ക്ക് വേ​ഗം അസുഖമെല്ലാം മാറട്ടെ എന്നും പറഞ്ഞിരുന്നു. ഒപ്പം ചില ചാറ്റും പുറത്തുവിട്ടു.

> "ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് ഒന്നും ഞാൻ വിചാരിച്ചത് അല്ല. എന്റെ അവസ്ഥ കൊണ്ട് പറഞ്ഞതാ..ഞാൻ ആരെയും കുറ്റപ്പെടുത്താൻ ഇട്ടത് അല്ല", എന്നായിരുന്നു കിച്ചുവിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കിച്ചുവിനെ പിന്തുണച്ച് കൊണ്ട് രം​ഗത്ത് എത്തിയത്. "ഉചിതമായ മറുപടി കൊടുത്തു.

> നീ അനുഭവിച്ച ജീവിതം നിനക്കെ അറിയൂ. ഈ കിടന്നു കുരയ്ക്കുന്നവർക്ക് അറിയില്ല, അവനു മാത്രമാണ് അറിയു എന്താണ് സഹിച്ചത് എന്ന്, അവനെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചപ്പോ സമാധാനം ആയി കാണും. നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ, ഈ കുഞ്ഞിനെ വെറുതെ എന്തിന് കുത്തിനോവിക്കുന്നു? അത്രമാത്രം നാണക്കേട് അവൻ സഹിച്ചിട്ടുണ്ടാവും.." എന്നിങ്ങനെ പോകുന്നു കമന്റുകൾ.  

രേണു പോറ്റമ്മയായി അഭിനയിക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്നും അതുകൊണ്ടാണ് കിച്ചുവിനെ ഭാവി തകർക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതെന്നും ഷെഫീ പറഞ്ഞു. പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും മനസിലായി കാണുമല്ലോ. പെറ്റമ്മയായിരുന്നുവെങ്കിൽ കിച്ചു അയച്ച മെസേജ് മനസിലാക്കി പെരുമാറിയേനെ. പോറ്റമ്മയായി അഭിനയിക്കുകയായതുകൊണ്ട് രഹസ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് അവനെ ഭീഷണിപ്പെടുത്തി. രേണുവിനെ നന്നാക്കാൻ ദൈവം തമ്പുരാന് പോലും പറ്റില്ല. കിച്ചു... നീ നിന്റെ ലൈഫുമായി മുന്നോട്ട് പോകൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/372326/kichu-sudhi-vishak-theertha-thadiyum-pottum-support-photos-)