---
title: "'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' ഒരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞു കൊടുത്തൂടെ?മഞ്ജു പിള്ളയുടെ മകൾക്കെതിരെ വ്ലോഗറുടെ ബോഡി ഷെയിമിങ്, സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി"
english_title: "Manju Pillai Daughter Daya Sujith Faces Criticism From Vlogger Shefeena Beevi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372261/daya-sujith-shefeena-beevi-criticism-nepo-kid-controversy"
published_at: "2026-07-14T09:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55b63e10cd6_daya-sujith-shefeena-beevi-criticism-nepo-kid-controversy.jpg"
keywords: ["Latest news", "Daya Sujith", "Manju Pillai", "Nepo Kid"]
---

# 'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' ഒരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞു കൊടുത്തൂടെ?മഞ്ജു പിള്ളയുടെ മകൾക്കെതിരെ വ്ലോഗറുടെ ബോഡി ഷെയിമിങ്, സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി

> **Lead Summary:** **[**നടി മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയ വ്ലോഗർ ഷെഫീന ബീവിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം. ദയയുടെ പുതിയ ട്രാൻസിഷൻ റീലിനെ 'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' എന്ന് വിശേഷിപ്പിച്ചായിരുന്നു ഷെഫീനയുടെ വിമർശനം.

## Article Content

**[**നടി മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയ വ്ലോഗർ ഷെഫീന ബീവിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം. ദയയുടെ പുതിയ ട്രാൻസിഷൻ റീലിനെ 'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' എന്ന് വിശേഷിപ്പിച്ചായിരുന്നു ഷെഫീനയുടെ വിമർശനം.

> "ഒരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞു കൊടുത്തൂടെ? മകളെ കയറൂരി വിട്ടിരിക്കുകയാണോ" എന്നായിരുന്നു ഷെഫീനയുടെ ചോദ്യം. ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ചു കളയുന്നതാണ് സ്വാതന്ത്ര്യമെന്നും, ഇതാണോ ഫെമിനിസമെന്നും അവർ ചോദിച്ചു. ദയയുടെ വസ്ത്രധാരണം സ്ത്രീകളെ അപമാനിക്കുന്നതാണെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ പബ്ലിക് ന്യൂയിസൻസ് കേസ് എടുക്കണമെന്നും ഷെഫീന വീഡിയോയിൽ ആവശ്യപ്പെട്ടു.

> എന്നാൽ, വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്ലോഗർക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിമർശനവുമാണ് ഉയർന്നത്. "ഈ സ്ത്രീ ഒരു പൊതുശല്യമാണ്, എത്ര സ്ത്രീകളെയാണ് ഇവർ മാനസികമായി വേട്ടയാടുന്നത്" എന്ന തരത്തിലുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറഞ്ഞു. "അവൾ എന്ത് ധരിക്കണമെന്നത് അവളുടെ മാത്രം തീരുമാനമാണ്" എന്ന് വ്യക്തമാക്കി നിരവധി കണ്ടന്റ് ക്രിയേറ്റർമാരും ദയയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.

വിമർശനങ്ങളും പ്രതിഷേധവും ശക്തമായതോടെ ഷെഫീന വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തു. സമീപകാലത്തായി മോഡലിംഗിലും സോഷ്യൽ മീഡിയയിലും സജീവമായ ദയ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372261/daya-sujith-shefeena-beevi-criticism-nepo-kid-controversy)